Showing posts with label kiranlal. Show all posts
Showing posts with label kiranlal. Show all posts

ഏതു കരി രാവിലും .... (Ethu Kari Ravilum....)

ഗാനം: ഏതു കരി രാവിലും .... (Ethu Kari Ravilum.... Lyrics)
ചിത്രം: ബാംഗ്ലൂർ  ഡേയ്സ്
രചന: റഫീക്ക് അഹമ്മദ്‌ 
സംഗീതം: ഗോപി സുന്ദർ 



Click below to play karoake 


തു കരി രാവിലും 
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ...

അരികിലെ പുതു മന്ദാരമായി വിടരു നീ 
പുണരുവാൻ കൊതി തൊന്നുന്നൊരീ പുലരിയിൽ...
അങ്ങെങ്ങൊ നിൻ പൊൻപീലി മിന്നുന്നുവോ...
അതിലോന്നെൻറെ നെഞ്ചോരമെയ്യുന്നുവൊ...
ഉണര്ന്നു ഞാൻ...

ഏതു കരി രാവിലും 
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ... 

നീയാം ആത്മാവിൻ സങ്കൽപ്പമിന്നിങ്ങനെ 
മിണ്ടാതെ മിണ്ടുന്നതെന്തോ
ഓർക്കാതിരുന്നപ്പോൾ എന്നുള്ളിൽ നീ വന്നൂ...
തിരശീല മാറ്റുമോർമ പോലവേ സഖി 
ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
അരികിലെ പുതു മന്ദാരമായി വിടരു നീ 
പുണരുവാൻ കൊതി തൊന്നുന്നൊരീ പുലരിയിൽ...

ഞാനാം ഏകാന്ത സംഗീതമിന്നിങ്ങനെ 
മണ്‍വീണ തേടുന്ന നേരം 
പാടാത്ത പാട്ടിന്റെ തേൻതുള്ളി  നീ തന്നൂ 
തെളിനീല വാനിലേക താരമായി സഖി 
ഒരു രാവിൽ ദൂരെ നിന്ന് നോക്കി നീ എന്നെ 
ഓ... ഏതു കരി രാവിലും 
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ...

അരികിലെ പുതു മന്ദാരമായി വിടരു നീ 
പുണരുവാൻ കൊതി തൊന്നുന്നൊരീ പുലരിയിൽ...
അങ്ങെങ്ങൊ നിൻ പൊൻപീലി മിന്നുന്നുവോ...
അതിലോന്നെൻറെ നെഞ്ചോരമെയ്യുന്നുവൊ...
ഉണര്ന്നു ഞാൻ... 


ആമ്പൽ പൂവേ .... (Aambal Poove...)

ചിത്രം: കാവാലം ചുണ്ടൻ 
സംഗീതം: ജി. ദേവരാജൻ 
പാടിയത്: ഡോ. കെ. ജെ. യേശുദാസ് 

മ്പൽ... പൂവേ... അണിയം... പൂവേ...
നീയറിഞ്ഞോ...  നീയറിഞ്ഞോ...  
ഇവളെന്റെ മുറപ്പെണ്ണ്‍ മുറപ്പെണ്ണ്‍...

ആമ്പൽ... പൂവേ... അണിയം... പൂവേ...
നീയറിഞ്ഞോ...  നീയറിഞ്ഞോ...  
ഇവളെന്റെ മുറപ്പെണ്ണ്‍ മുറപ്പെണ്ണ്‍...

കുമാരനല്ലൂർ കാര്ത്തിക നാൾ...
കുളിച്ചോരുങ്ങീ... ഉടുത്തോരുങ്ങീ... ഇവൾ വരുമ്പോൾ... 
തുടിക്കും... മാറിൽ... ചാർത്തും... 
ഞാനൊരു തുളസിമാല... താലിമാല...

ആമ്പൽ... പൂവേ... അണിയം... പൂവേ...
നീയറിഞ്ഞോ...  നീയറിഞ്ഞോ...  
ഇവളെന്റെ മുറപ്പെണ്ണ്‍ മുറപ്പെണ്ണ്‍...

വിവാഹ നാളിൽ  നാണവുമായ്....
വിരിഞ്ഞു നിൽക്കും... കിനാവുപോലെ... ഇവൾ വരുമ്പോൾ... 
കവിളിൽ... മാറിൽ... കണ്ണാൽ... 
അന്നൊരു പ്രണയകാവ്യം ഞാനെഴുതും...

ആമ്പൽ... പൂവേ... അണിയം... പൂവേ...
നീയറിഞ്ഞോ...  നീയറിഞ്ഞോ...  
ഇവളെന്റെ മുറപ്പെണ്ണ്‍ മുറപ്പെണ്ണ്‍...




ഹൃദയത്തിന്‍ മധുപാത്രം (കരയിലേക്കൊരു കടല്‍ദൂരം) (Lyrics)

ചിത്രം : കരയിലേക്കൊരു കടല്‍ദൂരം
രചന : ഓ. എന്‍.വി. കുറുപ്പ്
സംഗീതം : എം. ജയചന്ദ്രന്‍ 
പാടിയത്  : യേശുദാസ് / ചിത്ര


ഹൃദയത്തിന്‍ മധുപാത്രം
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
അരികില്‍ നില്‍ക്കെ...

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
നീയെന്‍ അരികില്‍ നില്‍ക്കെ...

പറയു  കൈകളില്‍ കുപ്പിവളകളോ
മഴവില്ലിന്‍ മണിവര്‍ണ പൊട്ടുകളോ
അരുമയാം നെറ്റിയില്‍ കാര്‍ത്തിക രാവിന്റെ
അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ
ഒരു കൃഷ്ണ തുളസിതന്‍ നൈര്‍മല്യമോ
നീ ഒരു മയില്‍പീലിതന്‍ സൗന്ദര്യമോ (2)

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
എന്‍  അരികില്‍ നില്‍ക്കെ...

ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്‍
ഒരു വസന്തം തീര്‍ക്കും കുയില്‍മോഴിയോ
കരളിലെ കനല്‍പോലും കണിമലരാക്കുന്ന
വിഷുനിലാ പക്ഷിതന്‍ കുറുമോഴിയോ
ഒരുകോടി ജന്മത്തിന്‍ സ്നേഹസാഫല്യം നിന്‍
ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍
നിന്‍ ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍   (2)

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
അരികില്‍ നില്‍ക്കെ...

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
നീയെന്‍ അരികില്‍ നില്‍ക്കെ...