Showing posts with label Sarada. Show all posts
Showing posts with label Sarada. Show all posts

ആമ്പൽ പൂവേ .... (Aambal Poove...)

ചിത്രം: കാവാലം ചുണ്ടൻ 
സംഗീതം: ജി. ദേവരാജൻ 
പാടിയത്: ഡോ. കെ. ജെ. യേശുദാസ് 

ആമ്പൽ... പൂവേ... അണിയം... പൂവേ...
നീയറിഞ്ഞോ...  നീയറിഞ്ഞോ...  
ഇവളെന്റെ മുറപ്പെണ്ണ്‍ മുറപ്പെണ്ണ്‍...

ആമ്പൽ... പൂവേ... അണിയം... പൂവേ...
നീയറിഞ്ഞോ...  നീയറിഞ്ഞോ...  
ഇവളെന്റെ മുറപ്പെണ്ണ്‍ മുറപ്പെണ്ണ്‍...

കുമാരനല്ലൂർ കാര്ത്തിക നാൾ...
കുളിച്ചോരുങ്ങീ... ഉടുത്തോരുങ്ങീ... ഇവൾ വരുമ്പോൾ... 
തുടിക്കും... മാറിൽ... ചാർത്തും... 
ഞാനൊരു തുളസിമാല... താലിമാല...

ആമ്പൽ... പൂവേ... അണിയം... പൂവേ...
നീയറിഞ്ഞോ...  നീയറിഞ്ഞോ...  
ഇവളെന്റെ മുറപ്പെണ്ണ്‍ മുറപ്പെണ്ണ്‍...

വിവാഹ നാളിൽ  നാണവുമായ്....
വിരിഞ്ഞു നിൽക്കും... കിനാവുപോലെ... ഇവൾ വരുമ്പോൾ... 
കവിളിൽ... മാറിൽ... കണ്ണാൽ... 
അന്നൊരു പ്രണയകാവ്യം ഞാനെഴുതും...

ആമ്പൽ... പൂവേ... അണിയം... പൂവേ...
നീയറിഞ്ഞോ...  നീയറിഞ്ഞോ...  
ഇവളെന്റെ മുറപ്പെണ്ണ്‍ മുറപ്പെണ്ണ്‍...