Showing posts with label Lyrics. Show all posts
Showing posts with label Lyrics. Show all posts

ഒരു മുറൈ വന്ത് പാര്‍ത്തായാ (Oru murai vanthu parthaya) Lyrics

 ഒരു മുറൈ വന്ത് പാര്‍ത്തായാ

ചിത്രം: മണിച്ചിത്രത്താഴ് (Manichitrathazhu)
സംഗീതം : എം ജി രാധാകൃഷ്ണന്‍ (M. G. RadhaKrishnan)
പാടിയത്: കെ എസ് ചിത്ര, കെ ജെ യേശുദാസ്
 

ഒരു മുറൈ വന്ത് പാര്‍ത്തായാ (2)
നീ... ഒരു മുറൈ വന്ത് പാര്‍ത്തായാ
എന്‍ മനം നീയറിന്തായോ
തിരുമകള്‍ തുന്‍പം തീര്‍ത്തായാ
അന്‍പുടന്‍ കൈയ്യണൈത്തായോ
ഉന്‍പെയര്‍ നിത്തമിങ്ക്
അന്‍പേ അന്‍പേ നാന്‍താന്‍
ഉന്‍പെയര്‍ നിത്തമിങ്ക്
ഓതിയമങ്കൈ എന്‍ട്ര്
ഉനത് മനം ഉണര്‍പിരുന്തും
എനതു മനം ഉനൈത്തേട (ഒരു മുറൈ...)

ഉനതു ഉള്ളത്തില്‍ ഉദയനിലവെനവെ
ഉലവിടും പെണ്ണും കൂത്താട
അറുവ വെള്ളത്തില്‍ പുതിയ മലരെനവെ
മടല്‍ വിടും കണ്ണും കൂത്താട
നീണ്ട നാട്കളായ് നാന്‍ കൊണ്ട താപം
കാതല്‍ നോയാക വിളൈന്തിടവേ
കാലം കാലമായ് നാന്‍ സെയ്ത യാഗം
കോപത്തീയാക വളര്‍ന്തിടവേ
എരിന്തേന്‍... ഇടൈ വരും
തടൈകളും ഉടൈന്തിടവേ
നേസം പാസം നീങ്കിടാമല്‍
ഉനക്കെന നീണ്ടകാലം
നെഞ്ചമൊന്‍ട്ര് തുടിക്കയില്‍ ( ഒരു മുറൈ...)

തോം തോം തോം

ഒരു മുറൈ വന്ത് പാര്‍ത്തായാ

തജം തജം തകജം

എന്‍ മനം നീയറിന്തായോ

തോം തോം തോം

മപസനി.ധപമ സസാസ മമാമാ ധധാധ സാസാമ തോം തോം തോം
മപസനി.ധപമ സസാസ മമാമാ ധധാധ സാസാമ

തതരികിടതക തോംതരികിടതക ധിംതരികിടതക
ജണു തക ധിത്തില്ലാന തകധീം
തരികിട ധിത്തില്ലാന തകധീം
തരികിട ജണുധ ധിമിത ജണുധ ധിമിത
തരികിട തോം തോം തോം
മപസനി.ധപമ സ നി ധ... 

അംഗനമാര്‍ മൗലീ മണീ
തിങ്കളാസ്യേ ചാരു ശീലേ
നാഗവല്ലീ മനോന്മണീ
രാമനാഥന്‍ തേടും ബാലേ
മാണിക്യ വാസഗര്‍ മൊഴികള്‍ നല്‍കീ ദേവീ (2)
ഇളങ്കോവടികള്‍ ചിലമ്പു നല്‍കീ
തമിഴകമാകയും ശൃംഗാര റാണി നിന്‍
പഴമുതിര്‍ കൊഞ്ചലിന്‍ ചോലയായി (2)


ഹൃദയത്തിന്‍ മധുപാത്രം (കരയിലേക്കൊരു കടല്‍ദൂരം) (Lyrics)

ചിത്രം : കരയിലേക്കൊരു കടല്‍ദൂരം
രചന : ഓ. എന്‍.വി. കുറുപ്പ്
സംഗീതം : എം. ജയചന്ദ്രന്‍ 
പാടിയത്  : യേശുദാസ് / ചിത്ര


ഹൃദയത്തിന്‍ മധുപാത്രം
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
അരികില്‍ നില്‍ക്കെ...

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
നീയെന്‍ അരികില്‍ നില്‍ക്കെ...

പറയു  കൈകളില്‍ കുപ്പിവളകളോ
മഴവില്ലിന്‍ മണിവര്‍ണ പൊട്ടുകളോ
അരുമയാം നെറ്റിയില്‍ കാര്‍ത്തിക രാവിന്റെ
അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ
ഒരു കൃഷ്ണ തുളസിതന്‍ നൈര്‍മല്യമോ
നീ ഒരു മയില്‍പീലിതന്‍ സൗന്ദര്യമോ (2)

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
എന്‍  അരികില്‍ നില്‍ക്കെ...

ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്‍
ഒരു വസന്തം തീര്‍ക്കും കുയില്‍മോഴിയോ
കരളിലെ കനല്‍പോലും കണിമലരാക്കുന്ന
വിഷുനിലാ പക്ഷിതന്‍ കുറുമോഴിയോ
ഒരുകോടി ജന്മത്തിന്‍ സ്നേഹസാഫല്യം നിന്‍
ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍
നിന്‍ ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍   (2)

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
അരികില്‍ നില്‍ക്കെ...

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
നീയെന്‍ അരികില്‍ നില്‍ക്കെ...





Hey Krishna... Malayalam Movie Nivedyam Song Lyrics

 ഹേ കൃഷ്ണ ഗോപീ കൃഷ്ണ യദുമുരളി ഗായക...
ഹേ കൃഷ്ണ മധുര നാഥാ പ്രജയുവതി വല്ലഭ
ഞാനീ നടയില്‍ ഉരുഗുമ്പോഴും
ചിരി തൂകി നില്പതെന്തു നീ കണ്ണാ...

ഹേ കൃഷ്ണ ഗോപീ കൃഷ്ണ യദുമുരളി ഗായക...
ഹേ കൃഷ്ണ മധുര നാഥാ പ്രജയുവതി വല്ലഭ

മിഴിനീരു ചാലിച്ച ഹരിചന്ദനം
ദുരിതങ്ങള്‍ ഇതളാര്‍ന്ന തുളസി വനം
പരിതാഭ കര്‍പ്പൂര ദീപാരതി
പരിപൂര്‍ണ സങ്കല്പ മന്ത്രാഹുതി
എന്‍റെ ജന്മമൊരു നൈവേദ്യം ആയില്ലയോ...
രാഗ സാന്ദ്രമെന്‍ ഹൃദയ സന്ധ്യകള്‍ നീയറിഞ്ഞതല്ലോ
പ്രണയ തീരമെവിടെ
നിന്‍ പ്രിയവസന്തമെവിടെ
കണ്ണാ ഇനിയുമെന്റെ സങ്കടങ്ങള്‍ കേള്‍ക്കില്ലേ
ഹേ കൃഷ്ണ ഗോപീ കൃഷ്ണ യദുമുരളി ഗായക...
ഹേ കൃഷ്ണ മധുര നാഥാ പ്രജയുവതി വല്ലഭ

വിരഹാര്‍ദ്രരാധ വിലാപങ്ങള്‍ നീ
വനരോദനംപോല്‍ രസിചില്ലയോ
പകല്‍പോലെ അറിയുന്ന സത്യങ്ങളെ
പകല്‍പോലും അറിയാതെ മായ്ചില്ലയോ
പാഞ്ചജന്യമൊരു ജലശംഖം ആയില്ജയോ
കപടനാടകം നടനമാടി നീ പരിഹസിച്ചതാരെ
അഭയം എവിടെ എവിടെ നിന്‍ വിശ്വരൂപം എവിടെ
കണ്ണാ നീയുമിന്നു ഹൃദയശൂന്യ  തടശിലയോ

ഹേ കൃഷ്ണ  ഗോപികൃഷ്ണ യദുമുരളി ഗായക
ഹേ  കൃഷ്ണ മധുരാനാഥാ പ്രജയുവതി വല്ലഭ
ഞാനീ  നടയില്‍  ഉരുകുമ്പോഴും
ചിരിതൂകി നില്പതെന്ത് നീ കണ്ണാ
ഹേ കൃഷ്ണാ കൃഷ്ണാ..........