പള്ളിക്കട്ട് സബരിമലൈക്ക് (പള്ളിക്കെട്ട് ശബരിമലയ്ക്ക് - Pallikkattu Sabarimalakku)

Song: Pallikkattu (Pallikkettu)

Singer: K. Veeramani



ഇരുമുടി താങ്കി

ഒരു മനതാകി

ഗുരുവെനവേ വന്തോം

ഇരുവിനൈ തീര്‍ക്കും

എ(യ)മനെയും വെല്ലും

തിരുവടിയൈ കാണവന്തോം


പള്ളിക്കട്ട് 

സ(ശ)ബരിമലൈക്ക്

കല്ലും മുള്ളും 

കാലുക്ക് മെത്തൈ

സ്വാമിയേ 

അയ്യപ്പോ

സ്വാമി ച(ശ)രണം 

അയപ്പ ച(ശ)രണം


പള്ളിക്കട്ട് 

സ(ശ)ബരിമലൈക്ക്

കല്ലും മുള്ളും 

കാലുക്ക് മെത്തൈ

സ്വാമിയേ 

അയ്യപ്പോ

സ്വാമി ച(ശ)രണം 

അയപ്പ ച(ശ)രണം


പള്ളിക്കട്ട് സ(ശ)ബരിമലൈക്ക്

കല്ലും മുള്ളും കാലുക്ക് മെത്തെ

സ്വാമിയേ അയ്യപ്പോ

അയ്യപ്പോ സ്വാമിയേ


നെയ്യഭിഷേകം സ്വാമിക്കേ

കര്‍പ്പൂരദീപം സ്വാമിക്കേ

അയ്യപ്പന്‍മാര്‍കളും കൂറിക്കൊണ്ട്

അയ്യനൈ നാടിച്ചെന്‍ട്രിടുവാര്‍

സ(ശ)ബരി മലൈക്ക് ചെന്‍ട്രിടുവാര്‍


സ്വാമിയേ അയ്യപ്പോ

അയ്യപ്പോ സ്വാമിയേ


കാര്‍ത്തികൈമാതം മാലൈയണിന്തു

നേര്‍ത്തിയാകവേ വിറതമിരുന്ത്


പാര്‍ത്ഥസാരഥിയിന്‍ മൈന്തനേ

ഉനൈ പാര്‍ക്കവേണ്ടിയേ തവമിരുന്ത്


ഇരുമുടിയെടുത്തു എരുമേലി വന്ത്

ഒരുമനതാകിപ്പേട്ടൈ തുള്ളി

അരുമൈ നന്‍പരാം വാവരൈത്തൊഴുതു

അയ്യനിന്‍ അരുള്‍മലൈ ഏറിടുവാര്‍


സ്വാമിയേ അയ്യപ്പോ

അയ്യപ്പോ സ്വാമിയേ


അഴുതൈ ഏട്രം ഏറുംപോതു

അ(ഹ)രിഹരന്‍ മകനൈ തുതിച്ചു ചെല്‍വാര്‍

വഴികാട്ടിടവേ വന്തിടുവാര്‍

അയ്യന്‍ വന്‍പുലി ഏറി വന്തിടുവാര്‍


കരിമലൈ ഏട്രം കഠിനം കഠിനം

കരുണൈക്കടലും തുണൈ വരുവാര്‍

കരിമലൈ ഇറക്കം വന്തഉടനേ

പെരുനദി പമ്പൈയെ കണ്ടിടുവാര്‍


സ്വാമിയേ അയ്യപ്പോ

അയ്യപ്പോ സ്വാമിയേ


ഗംഗൈ നദിപോല്‍ പുണ്ണിയ നദിയാം

പമ്പൈയില്‍ നീരാടി

ശങ്കരന്‍ മകനൈ കുമ്പിടുവാര്‍

സഞ്ചലമിന്‍ട്രി ഏറിടുവാര്‍


നീലിമലൈ ഏട്രം

ശിവബാലനും ഏട്രിടുവാര്‍

കാലമെല്ലാം നമക്കേ

അരുള്‍ കാവലനായിരുപ്പാര്‍


ദേഹബലം താ

പാദബലം താ


ദേഹബലം താ

പാദബലം താ


ദേഹബലം താ എന്‍ട്രാല്‍ അവരിന്‍ 

ദേഹത്തൈ തന്തിടുവാര്‍


പാദബലം താ എന്‍ട്രാല്‍ അവരും

പാദത്തൈ തന്തിടുവാര്‍

നല്ല പാതൈക്കാട്ടിടുവാര്‍


സ്വാമിയേ അയ്യപ്പോ

അയ്യപ്പോ സ്വാമിയേ


ശബരിപീഠമേ വന്തിടുവാര്‍

ശബരി അന്നൈയൈ പണിന്തിടുവാര്‍

ശരംകുത്തിയാലില്‍ കന്നിമാര്‍കളും

ശരത്തിനൈ പോട്ടു വണങ്കിടുവാര്‍

ശബരിമലൈ തനൈ നെരുങ്കിടുവാര്‍


പതിനെട്ടുപടിമീതു ഏറിടുവാര്‍

ഗതിയെന്‍ട്രു അവനെ സരണടൈവാര്‍

മതിമുകം കണ്ടേ മയങ്കിടുവാര്‍

അയ്യനെ തുതിക്കയിലേ തന്നൈയേ മറന്തിടുവാര്‍


പള്ളിക്കട്ട് 

സ(ശ)ബരിമലൈക്ക്

കല്ലും മുള്ളും 

കാലുക്ക് മെത്തെ


സ്വാമിയേ 

അയ്യപ്പോ

സ്വാമി ച(ശ)രണം 

അയ്യപ്പ ച(ശ)രണം


പള്ളിക്കട്ട് 

സ(ശ)ബരിമലൈക്ക്

കല്ലും മുള്ളും 

കാലുക്ക് മെത്തെ


സ്വാമിയേ അയ്യപ്പോ

അയ്യപ്പോ സ്വാമിയേ


സ്വാമിയേ അയ്യപ്പോ

അയ്യപ്പോ സ്വാമിയേ


ച(ശ)രണം ച(ശ)രണം അയ്യപ്പാ

സ്വാമി ച(ശ)രണം അയ്യപ്പാ


ച(ശ)രണം ച(ശ)രണം അയ്യപ്പാ

സ്വാമി ച(ശ)രണം അയ്യപ്പാ


ച(ശ)രണം ച(ശ)രണം അയ്യപ്പാ

സ്വാമി ച(ശ)രണം അയ്യപ്പാ


ച(ശ)രണം ച(ശ)രണം അയ്യപ്പാ

സ്വാമി ച(ശ)രണം അയ്യപ്പാ


ച(ശ)രണം ച(ശ)രണം അയ്യപ്പാ

സ്വാമി ച(ശ)രണം അയ്യപ്പാ


ച(ശ)രണം ച(ശ)രണം അയ്യപ്പാ

സ്വാമി ച(ശ)രണം അയ്യപ്പാ

ഒരു മുറൈ വന്ത് പാര്‍ത്തായാ (Oru murai vanthu parthaya) Lyrics

 ഒരു മുറൈ വന്ത് പാര്‍ത്തായാ

ചിത്രം: മണിച്ചിത്രത്താഴ് (Manichitrathazhu)
സംഗീതം : എം ജി രാധാകൃഷ്ണന്‍ (M. G. RadhaKrishnan)
പാടിയത്: കെ എസ് ചിത്ര, കെ ജെ യേശുദാസ്
 

ഒരു മുറൈ വന്ത് പാര്‍ത്തായാ (2)
നീ... ഒരു മുറൈ വന്ത് പാര്‍ത്തായാ
എന്‍ മനം നീയറിന്തായോ
തിരുമകള്‍ തുന്‍പം തീര്‍ത്തായാ
അന്‍പുടന്‍ കൈയ്യണൈത്തായോ
ഉന്‍പെയര്‍ നിത്തമിങ്ക്
അന്‍പേ അന്‍പേ നാന്‍താന്‍
ഉന്‍പെയര്‍ നിത്തമിങ്ക്
ഓതിയമങ്കൈ എന്‍ട്ര്
ഉനത് മനം ഉണര്‍പിരുന്തും
എനതു മനം ഉനൈത്തേട (ഒരു മുറൈ...)

ഉനതു ഉള്ളത്തില്‍ ഉദയനിലവെനവെ
ഉലവിടും പെണ്ണും കൂത്താട
അറുവ വെള്ളത്തില്‍ പുതിയ മലരെനവെ
മടല്‍ വിടും കണ്ണും കൂത്താട
നീണ്ട നാട്കളായ് നാന്‍ കൊണ്ട താപം
കാതല്‍ നോയാക വിളൈന്തിടവേ
കാലം കാലമായ് നാന്‍ സെയ്ത യാഗം
കോപത്തീയാക വളര്‍ന്തിടവേ
എരിന്തേന്‍... ഇടൈ വരും
തടൈകളും ഉടൈന്തിടവേ
നേസം പാസം നീങ്കിടാമല്‍
ഉനക്കെന നീണ്ടകാലം
നെഞ്ചമൊന്‍ട്ര് തുടിക്കയില്‍ ( ഒരു മുറൈ...)

തോം തോം തോം

ഒരു മുറൈ വന്ത് പാര്‍ത്തായാ

തജം തജം തകജം

എന്‍ മനം നീയറിന്തായോ

തോം തോം തോം

മപസനി.ധപമ സസാസ മമാമാ ധധാധ സാസാമ തോം തോം തോം
മപസനി.ധപമ സസാസ മമാമാ ധധാധ സാസാമ

തതരികിടതക തോംതരികിടതക ധിംതരികിടതക
ജണു തക ധിത്തില്ലാന തകധീം
തരികിട ധിത്തില്ലാന തകധീം
തരികിട ജണുധ ധിമിത ജണുധ ധിമിത
തരികിട തോം തോം തോം
മപസനി.ധപമ സ നി ധ... 

അംഗനമാര്‍ മൗലീ മണീ
തിങ്കളാസ്യേ ചാരു ശീലേ
നാഗവല്ലീ മനോന്മണീ
രാമനാഥന്‍ തേടും ബാലേ
മാണിക്യ വാസഗര്‍ മൊഴികള്‍ നല്‍കീ ദേവീ (2)
ഇളങ്കോവടികള്‍ ചിലമ്പു നല്‍കീ
തമിഴകമാകയും ശൃംഗാര റാണി നിന്‍
പഴമുതിര്‍ കൊഞ്ചലിന്‍ ചോലയായി (2)


രേണുക (Renuka) - മുരുകന്‍ കാട്ടാകട (Murukan Kattakada)

കവിത - രേണുക (Renuka)

രചന - മുരുകന്‍ കാട്ടാകട (Murukan Kattakada)

 

രേണുകേ നീ രാഗരേണു
കിനാവിന്റെ നീലക്കടമ്പിന്‍ പരാഗരേണു
പിരിയുമ്പൊഴേതോ നനഞ്ഞകൊമ്പില്‍ നിന്നു
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍

രേണുകേ നാം രണ്ടു മേഘശകലങ്ങളായ്
അകലേയ്ക്കുമറയുന്ന ക്ഷണഭംഗികള്‍
മഴവില്ലു താഴെ വീണുടയുന്ന മാനത്ത്
വിരഹമേഘ ശ്യാമ ഘനഭംഗികള്‍

പിരിയുന്നു രേണുകേ... നാം രണ്ടുപുഴകളായ്
ഒഴുകിയകലുന്നു നാം പ്രണയശൂന്യം
ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ,
വറ്റി വറുതിയായ് ജീര്‍ണ്ണമായ് മൃതമായി ഞാന്‍
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം

എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്കു മാത്രം
നാളെ പ്രതീക്ഷതന്‍ കുങ്കുമപ്പൂവായി
നാം കടംകൊള്ളുന്നതിത്ര മാത്രം

രേണുകേ, നാം രണ്ടു നിഴലുകള്‍
ഇരുളില്‍ നാം രൂപങ്ങളില്ലാക്കിനാവുകള്‍
പകലിന്റെ നിറമാണു നമ്മളില്‍
നിനവും നിരാശയും 

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീയെന്നില്‍ നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ

ഭ്രമമാണു പ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം

എപ്പൊഴോ തട്ടി തകര്‍ന്നുവീഴുന്നു നാം
നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
മൂകാന്ധകാരം കനക്കുന്ന രാവതില്‍
മുന്നില്‍ രൂപങ്ങളില്ലാ കനങ്ങളായ്
നമ്മള്‍ നിന്നു നിശ്ശബ്ദ ശബ്ദങ്ങളായ്
പകലുവറ്റി കടന്നുപോയ് കാലവും
പ്രണയമൂറ്റിച്ചിരിപ്പു രൗദ്രങ്ങളും
പുറകിലാരോ വിളിച്ചതായ് തോന്നിയോ
പ്രണയമരുതെന്നുരഞ്ഞതായ് തോന്നിയോ
പ്രണയം അരുതെന്നുരഞ്ഞതായ് തോന്നിയോ

ദുരിത മോഹങ്ങള്‍ക്കുമുകളില്‍ നിന്നൊറ്റയ്ക്ക്
ചിതറി വീഴുന്നതിന്‍ മുമ്പല്പമാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ

രേണുകേ നീ രാഗരേണു
കിനാവിന്റെ നീലക്കടമ്പിന്‍ പരാഗരേണു
പിരിയുമ്പൊഴേതോ നനഞ്ഞകൊമ്പില്‍ നിന്നു
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍

പൊന്നമ്പിളി പൊട്ടും തൊട്ട് - Ponnambili pottum thottu

ഗാനം: പൊന്നമ്പിളി പൊട്ടും തൊട്ട്   
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ജെറി അമൽ ദേവ്
പാടിയത്: കെ.ജെ. യേശുദാസ്

പൊന്നമ്പിളി പൊട്ടും തൊട്ട് മലർ മഞ്ഞു മാലയിട്ട് 
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ

മെടഞ്ഞിട്ട കാർകൂന്തൽ ചുരുൾതുമ്പ് കണ്ടിട്ടോ
തുടുച്ചെമ്പകപ്പൂവാം കവിൾക്കൂമ്പ് കണ്ടിട്ടോ
മനസ്സാകവേ ഉതിരുമമൃത മഴയായ് ഓ...

പൊന്നമ്പിളി പൊട്ടും തൊട്ട് മലർ മഞ്ഞു മാലയിട്ട് 
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ

ആമ്പൽപ്പൂവ് പോലെ കൂമ്പും കണ്ണിൽ നാണമായ്
മന്ദം മന്ദമെന്നേ നോക്കി മൗനം പൂണ്ടവൾ
ചുണ്ടിൽ ചെണ്ടുമല്ലി തോൽക്കും പൂന്തേൻ ചിന്തവേ
മണ്ണിൽ കാൽനഖത്താൽ സ്വപ്നചിത്രം തീർത്തവൾ അവളെൻ നെഞ്ചിലുണരും പ്രേമകലതൻ ദേവിയായ്
ഹൃദയം പൂത്തുവിരിയും ദീപ നിരതൻ നാളമായ്
ഉള്ളിനുള്ളിൽ ചന്ദ്രിക മെഴുകിയ സന്ധ്യാ ശോഭയായ്

പൊന്നമ്പിളി പൊട്ടും തൊട്ട് മലർ മഞ്ഞു മാലയിട്ട് 
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ

കാലം തന്റെ കൈക്കുറുമ്പാൽ ജാലം കാട്ടവേ
പാവം നിന്ന പെണ്ണിൻ ലോല ഭാവം മാറിയോ
കണ്ണിൽ കണ്ട സ്വപ്നമെല്ലാം കനലായി വിങ്ങിയോ
ചുണ്ടിൽ പൂത്ത ചിരിയോ നീറും ചതിയായി തീർന്നുവോ
കലിയിൽ തുള്ളി രുചിരമുതിരും കാളിയായ്
അലറും പൊള്ളുമിടിവാൾ പോലെ പുളയും കോപമായ് 
പിന്നെ മുന്നിൽ തീമഴ പെയ്തവളെങ്ങോ മാഞ്ഞു പോയ്

പൊന്നമ്പിളി പൊട്ടും തൊട്ട് മലർ മഞ്ഞു മാലയിട്ട് 
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ

മെടഞ്ഞിട്ട കാർകൂന്തൽ ചുരുൾതുമ്പ് കണ്ടിട്ടോ
തുടുച്ചെമ്പകപ്പൂവാം കവിൾക്കൂമ്പ് കണ്ടിട്ടോ
മനസ്സാകവേ ഉതിരുമമൃത മഴയായ് ഓ...

പൊന്നമ്പിളി പൊട്ടും തൊട്ട് മലർ മഞ്ഞു മാലയിട്ട് 
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ... chandrakalabham charthi urangum theeram lyrics (amalayalam)

ചിത്രം : കൊട്ടാരം വിൽക്കാനുണ്ട് 
രചന : വയലാർ രാമവർമ്മ
സംഗീതം : ജി. ദേവരാജൻ
പാടിയത് (രണ്ടു രീതിയിൽ ഉണ്ട്. ഒന്ന്  കെ. ജെ. യേശുദാസ് പാടിയത്. മറ്റൊന്ന് പി. മാധുരി പാടിയത്)

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര  ധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത്‌ തരുമോ
ഇനിയൊരു ജന്മം കൂടി.

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര  ധനുസ്സിൻ തൂവൽ പൊഴിയും തീരം

ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധർവ്വ ഗീതമുണ്ടോ
വസുന്ധരേ... വസുന്ധരേ...
കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു്
മരിച്ചുവരുണ്ടോ ...

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര  ധനുസ്സിൻ തൂവൽ പൊഴിയും തീരം

ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസ സരസുകളുണ്ടോ...
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ്ണമരാളങ്ങളുണ്ടോ ....
വസുന്ധരേ... വസുന്ധരേ ...
മതിയാകും വരെ ഇവിടേ ജീവിച്ച്
മരിച്ചവരുണ്ടോ...

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര  ധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത്‌ തരുമോ
ഇനിയൊരു ജന്മം കൂടി.

ഒരു ചെറിയ ബസ് യാത്ര (oru cheriya bus yathra)

ഒട്ടുമിക്ക ആളുകളും യാത്രയ്ക്കായി ആശ്രയിക്കുന്നത് പ്രൈവറ്റ് ബസുകൾ ആണ്. ഓഫിസ് ജോലി ഉള്ളവർ, വിദ്യാർത്ഥി-വിദ്യാർഥിനികൾ, മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അങ്ങനെ ഒരുപാടു പേർ.  

ബസിന്റെ ആടി ഉലഞ്ഞുള്ള ആ പോക്ക് പുറമെ നിന്ന് കാണാൻ ഒരു ചെറിയ പേടിയോടു കൂടിയ ഭംഗിയാണ്. എന്നാൽ, ഈ സമയം ബസിനുള്ളിൽ നിൽപ്പ്... !

മുൻപ് വശത്തിരിക്കുന്ന തരുണീമണികളുടെ മുമ്പിൽ ബസ് ഡ്രൈവർമാർ എപ്പോഴും ഒരു ഹീറോ ആണ്. പെൺകുട്ടികളെ കാണിക്കാൻ വേണ്ടി മാത്രം ചില നമ്പറുകൾ ഡ്രൈവര്മാര്ക്കുണ്ട്. സാധാരണ ഷർട്ടിനു മുകളിൽ കാക്കി ഷർട്ട് ഇട്ടിട്ടു, ബട്ടൻസ് എല്ലാം തുറന്നിടും. എന്നിട്ടൊരു ഇരുപ്പാണ്- ''ഇതൊക്കെ യെന്തു''...  പറ്റുമെങ്കിൽ കൂളിംഗ് ഗ്ലാസും വയ്ക്കും. ബസിൽ എപ്പോഴും പ്രണയ ഗാനങ്ങൾ അലയടിച്ചുകൊണ്ടിരിക്കും. ഇതിനെല്ലാം ഒപ്പമാണ് ഡ്രൈവറുടെ അതി  സാഹസികമായ ഡ്രൈവിംഗ്. വലത്തോട്ട് വീശുന്നു ഇടത്തോട്ട് വീശുന്നു... ആശാൻ സ്ടിയർ റിങ്ങിനു ഒരു സമാധാനവും കൊടുക്കില്ല; കൂടെ ഹോണടിച്ചു നശിപ്പിച്ചു വഴിയെ പോകുന്നവർക്കും. ബസിനുള്ളിലുള്ളവരെല്ലാം ദൈവത്തെ വിളിക്കുമ്പോൾ ബസിനു പുറത്തുള്ളവരെല്ലാം ഡ്രൈവറുടെ മാതാപിതാക്കളെ സ്മരിക്കും.

ഇനി വേറൊരാൾ ബസിന്റെ എല്ലാമെല്ലാമായ, സർവ്വ നിയന്ത്രണവും ഉള്ള കണ്ടക്ടർ സർ. ചില്ലറ ഇല്ലെങ്കിൽ കണ്ടക്ടർ സാറിനും ദേഷ്യം വരും. നമ്മളെന്തോ മഹാപാപം ചെയ്ത പോലെയുള്ള നോട്ടവും ''ചില്ലറയുമായി കയറേണ്ട?'' എന്നൊരു ചോദ്യവും. തിരക്കുള്ള സമയത്തു ആണെങ്കിൽ മുമ്പിൽ നിന്നും ആള് കയറിയാലും പുറകിൽ നിന്നും കയറിയാലും  കണ്ടക്റ്റർ സാറിന്റെ വക ചീത്ത വിളി. ''പുറകിൽ ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ അങ്ങോട്ട് നീങ്ങി നിന്നേ''.

ഇതിനെല്ലാം പുറമെ, ഇതെല്ലാം നിയന്ത്രിക്കുന്നത് ഞാനാണു എന്ന മട്ടിൽ മറ്റൊരാളും. ബസിന്റെ മുൻവശത്തെ വാതിലിൽ കമ്പിയിൽ തൂങ്ങി നിന്ന് 'മരണ സാഹസം' കാണിക്കുന്ന ക്ലീനർ! അവർക്കാണ് ബസിൽ ഏറ്റവും തിരക്ക്. ഇടയ്ക്കു ഇടയ്ക്കു പുറകിലേക്ക് തിരിഞ്ഞും നോക്കും. മറ്റു ബസുകൾ ഓവർ ടേക്ക് ചെയ്യാൻ വരുന്നുണ്ടോ എന്നാണ്  അദ്ദേഹത്തിന്റെ മനസിലെ പേടി. സ്റ്റോപ്പിൽ ബസ് നിർത്തിയാൽ അടുത്ത ബസ് വരുന്നതിനു മുൻപ് ആളുകളെ ഇറക്കി, സ്റ്റോപ്പിൽ നിന്നും ആളുകളെ തള്ളിക്കയറ്റും. ഇറങ്ങാനോ കയറാനോ അൽപ്പം താമസിച്ചാൽ ഉടനെ സാറിന് ദേഷ്യം വരും. മാത്രമല്ല, പിന്നെ ഭയങ്കര ടെൻഷനും ആയിരിക്കും സാറിന്. ഇതൊക്കെ ആണെങ്കിലും എല്ലാവരെയും കയറ്റി ബസ് നീങ്ങിയതിനു ശേഷം മാത്രം z കാറ്റഗറി സെക്യൂരിറ്റി കമാൻഡോ പോലെ, ഓടിയേ ബസിൽ  കയറൂ.

അങ്ങനെ സാഹസികമായ ഒരു യാത്രയാണ് ഒരു പ്രൈവറ്റ് ബസും കേരളത്തിലെ റോഡുകളിൽ കാഴ്ചവയ്ക്കുന്നത്. അതിൽ ഒരു പ്രൈവറ്റ് ബസിൽ,  സർവ്വ ബോധവും നഷ്ടപ്പെട്ടു മറ്റൊരു മായാ ലോകത്തിലെന്ന പോലെ നമ്മളും എന്നും യാത്ര ചെയ്യുന്നു.

മിനുങ്ങും മിന്നാമിനുങ്ങേ... Minungum Minnaminunge... Malayalam Lyrics(ഒപ്പം 2016)

ചിത്രം: ഒപ്പം (2016)
രചന: ബി. കെ. ഹരിനാരായണൻ
പാടിയവർ: എം. ജി. ശ്രീകുമാർ, ശ്രേയ ജയദീപ്

മിനുങ്ങും മിന്നാമിനുങ്ങേ 
മിന്നി മിന്നി തേടുന്നതാരെ...
വരുമോ ചാരെ നിന്നച്ഛൻ...

മിനുങ്ങും മിന്നാമിനുങ്ങേ 
മിന്നി മിന്നി തേടുന്നതാരെ...
വരുമോ ചാരെ നിന്നച്ഛൻ...

നെറുകയിൽ തൊട്ടു തലോടി... 
കഥകൾ പാടിയുറക്കാൻ...
വരുമോ ചാരെ നിന്നച്ഛൻ

പുതു കനവാൽ മഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി 
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും 
തന്നൂ മാമൂട്ടീ... പിച്ച പിച്ച വെയ്ക്കാൻ കൂടേ വന്നൂ കൈ നീട്ടീ...
മിനുങ്ങും മിന്നാമിനുങ്ങേ മിന്നി മിന്നി തേടുന്നതാരെ...
വരുമോ ചാരെ നിന്നച്ഛൻ
വരുമോ ചാരെ നിന്നച്ഛൻ...

കാതോന്നു കുത്തീട്ടു മാണിക്യ കല്ലിന്റെ
കമ്മലിടും നേരം 
തേങ്ങല് മാറ്റുവാൻ തോളത്തെടുത്തിട്ടു
പാട്ടും പാടീലേ...

താരകം തന്നൊരു മോതിരം കൊണ്ടു നിൻ 
കുഞ്ഞിളം നാവിൻ മേൽ...
തൂകിയൊരക്ഷം ചൊല്ലിതരില്ലെയെൻ
മിന്നാമിന്നീ നീ...

പകലിരവാകെ ഒരു നിഴലായി കാലൊന്നു തെന്നിടുമ്പോൾ 
നിന്നച്ഛൻ കാവലിനെത്തുകില്ലേ 
കോരിയെടുക്കുംതോറും നിറയുന്ന സ്നേഹത്തിൻ ചോലയല്ലേ...

മിനുങ്ങും മിന്നാമിനുങ്ങേ മിന്നി മിന്നി തേടുന്നതാരെ...
വരുമോ ചാരെ നിന്നച്ഛൻ

പുത്തനുടുപ്പിട്ടു പൊട്ടുതൊടീച്ചിട്ട് 
നിന്നെയൊരുക്കീലേ...
പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടിവരെ 
കൂടെ വന്നീലേ...

നീ ചിരിക്കുംനേരം അച്ഛന്റെ കണ്ണിൽ ചിങ്ങനിലാവല്ലേ..
നീ ഒന്ന് വാടിയാൽ ആരാരും കാണാതാ നെഞ്ചം വിങ്ങില്ലേ...
മണിമുകിലോളം മകൾ വളർന്നാലും 
അച്ഛന്റെയുള്ളിലെന്നും 
അവളൊരു താമര തുമ്പിയല്ലേ...
ചെല്ല കുറുമ്പൊ കാട്ടി ചിണുങ്ങുന്ന 
ചുന്ദരി വാവയല്ലേ...

മിനുങ്ങും മിന്നാമിനുങ്ങേ 
മിന്നി മിന്നി തേടുന്നതാരെ...
വരുമോ ചാരെ നിന്നച്ഛൻ
പുതു കനവാൽ മഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി 
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും 
തന്നൂ മാമൂട്ടീ... പിച്ച പിച്ച വെയ്ക്കാൻ കൂടേ വന്നൂ കൈ നീട്ടീ...

SUBHAYATRA - SEATBELT AWARENESS SHORT FILM



Road Safety Awareness Short Film, issued in public interest by Indian Oil Corporation Limited, on behalf of Kerala Police Road Safety Campaign "Subhayatra". The film depicts the need for seatbelts while driving through the caring given to a baby in cradle trolley, which mentions to have embraced life like seatbelts do. 

Cast: Mohanlal, Abid, Anu
Concept & Direction: Tony Chittettukalam
Production Design & Creative Support: Sunil Lavanya
DOP: Nooruddeen Bava
Executive Producer: Jimson Gopal
Background Score: Bijibal
Editor: Dileep/Bibin Paul Samuel
Associate Director: Nishanth Sattu
Colorist: Akhil Prasad
Designs: Kiranlal
Graphics: Suneesh K Sukumaran
Costumes: Murali (Mohanlal)
Make up: Sijin Kodakara
Effects: Sajeevan
Production Controller: Gireesh Kodungallur
Technical Support: Lemontree Technologies

A Lifeline Creations production for Lifeline Group of Companies, Kochi-24 @2016

നാറാണത്തു ഭ്രാന്തൻ (Naaranathu Bhranthan - Poem Lyrics)

നാറാണത്തു ഭ്രാന്തൻ
(1993-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്)


രചന : ശ്രീ. മധുസൂദനൻ നായർ

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ...
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ...
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ...
നിന്റെ മക്കളിൽ ഞാനാണനാഥൻ...
എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ 
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന 
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല...

വാഴ്‌വിൻ ചെതുമ്പിച്ച വാതിലുകളടയുന്ന

പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉടയുന്ന 
ചിതകെട്ടി കേവലത ധ്യാനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌...
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌...
നേരു ചികയുന്ന ഞാനാണു ഭ്രാന്തൻ
മൂകമുരുകുന്ന ഞാനാണു മൂഢൻ 
നേരു ചികയുന്ന ഞാനാണു ഭ്രാന്തൻ 
മൂകമുരുകുന്ന ഞാനാണു മൂഢൻ... 

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത 

ചുടലയ്ക്കു കൂട്ടിരിക്കുമ്പോൾ...
കോവിലുകളെല്ലാമൊതുങ്ങുന്ന കോവിലിൽ 
കഴകത്തിനെത്തി നിൽക്കുമ്പോൾ... 
കോലായിലീകാലമൊരു മന്തുകാലുമായ്‌ 
തീ കായുവാനിരിക്കുന്നു... 
ചീർത്ത കൂനൻ കിനാക്കൾത്തൻ കുന്നിലേക്കീ 
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു...
പൊട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ 
മൊട്ടുകൾ വിരഞ്ഞു നടകൊൾകേ... 
ഓർമയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേർവ്വരയിലേക്കു തിരിയുന്നു... 

ഇവിടയല്ലോ പണ്ടൊരദ്വൈതി... 

പ്രകൃതിതൻ വ്രതശുദ്ധി 
വടിവാർന്നൊരെൻ അമ്മയൊന്നിച്ച്‌...
ദേവകൾ തുയിലുണരുമിടനാട്ടിൽ 
ദാരുകലാ ഭാവനകൾ വാർക്കുന്ന പൊന്നമ്പലങ്ങളീൽ... 
പുഴകൾ വെൺപാവിനാൽ വെണ്മനെയ്യും 
നാട്ടുപൂഴി പരപ്പുകളിൽ... 
ഓതിരം കടകങ്ങൾ നേരിന്റെ 
ചുവടുറപ്പിക്കുന്ന കളരിയിൽ... 
നാണം ചുവക്കും വടക്കിനി തിണ്ണയിൽ...

ഇരുളിന്റെ ആഴത്തിൽ ആത്യാത്മ ചൈതന്യം 

ഇമവെട്ടിവിരിയുന്ന വേടമാടങ്ങളിൽ... 
ഈറകളിളം തണ്ടിൽ ആത്മ ബോധത്തിന്റെ 
ഈണം കൊരുക്കുന്ന കാടക പൊന്തയിൽ... 
പുള്ളും പരുന്തും കുരുത്തോല നാഗവും 
വള്ളുവചിന്തുകേട്ടാടും വനങ്ങളിൽ...
ആടിമേഘം കുലപേടി വേഷം കളഞ്ഞാവണി 
പൂവുകൾ നീട്ടും കളങ്ങളിൽ...
അടിയാർ തുറക്കുന്ന പാടപറമ്പുകളിൽ 
അഗ്നിസൂക്തസ്വരിത യജ്ഞവാടങ്ങളിൽ... 
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ 
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ 
വർണ്ണങ്ങൾ വറ്റുമുന്മദവാത വിഭ്രമ 
ചുഴികളിൽ അലഞ്ഞതും 
കാർമ്മണ്ണിലുയിരിട്ടൊരാശ മേൽ 
ആര്യത്വം ഊർജ്ജരേണുക്കൾ ചൊരിഞ്ഞതും... 

പന്ത്രണ്ടു മക്കളത്രേ പിറന്നു... 

ഞങ്ങൾ പന്ത്രണ്ടു കയ്യിൽ വളർന്നു.... 
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളിൽ 
രണ്ടെന്ന ഭാവം തികഞ്ഞു... 
രാശിപ്രമാണങ്ങൾ മാറിയിട്ടോ 
നീച രാശിയിൽ വീണുപോയിട്ടോ 
ജന്മശേഷത്തിൻ അനാഥത്വമോ 
പൂർവ്വ കർമ്മദോഷത്തിന്റെ കാറ്റോ... 
താളമർമ്മങ്ങൾ പൊട്ടിതെറിച്ച തൃഷ്ണാർത്ഥമാം 
ദുർമതത്തിൻ മാദന ക്രിയായന്ത്രമോ 
ആദി ബാല്യം തൊട്ടു പാലായ്നൽകിയോ-
രാദ്യം കുടിച്ചും തെഴുതും മുതിർന്നവർ 
പത്തു കൂറായ്‌ പൂറ്റുറപ്പിച്ചവർ... 
എന്റെ എന്റെ എന്നാർത്തും കയർതും 
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും 
ഗൃഹ ഛിദ്ര ഹോമങ്ങൾ തിമിർക്കുന്നതും കണ്ടു 
പൊരുളിന്റെ ശ്രീ മുഖം പൊലിയുന്നതും കണ്ടു... 

കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ... 

കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ...

പൊട്ടിച്ചിരിച്ചും പുലമ്പികരഞ്ഞും 

പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും... 
ഇരുളും വെളിച്ചവും തിരമേച്ചു തുള്ളാത്ത 
പെരിയ സത്യത്തിന്റെ നിർവ്വികാരത്ത്വമായ്‌...

ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ 

ഓങ്കാര ബീജം തിരഞ്ഞു...
എല്ലാരുമൊന്നെന്ന ശാന്തി പാഠം 
തനിച്ചെങ്ങുമേ ചൊല്ലി തളർന്നു...

ഉടൽതേടി അലയുമാത്മാക്കളോട്‌ 

അദ്വൈതമുരിയാടി ഞാനിരിക്കുമ്പോൾ...
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി 
നാറാണത്തു ഭ്രാന്തൻ... 
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി 
നാറാണത്തു ഭ്രാന്തൻ... 

ചാത്തമൂട്ടാനൊത്തുചേരുമാറുണ്ടേങ്ങൾ 

ചേട്ടന്റെ ഇല്ലപ്പറമ്പിൽ...  
ചാത്തനും പാണനും പാക്കനാരും 
പെരുന്തച്ചനും നായരും പള്ളുവോനും
ഉപ്പുകൊറ്റനും രജകനും കാരയ്ക്കലമ്മയും 
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും... 
വെറും, കാഴ്ച്ചക്കു വേണ്ടി ഈ ഞാനും...

ഇന്ദ്രിയം കൊണ്ടേ ചവയ്ക്കുന്ന താംബൂല- 

മിന്നലത്തെ ഭ്രാത്രു ഭാവം... 
തങ്ങളിൽ തങ്ങളിൽ മുഖത്തു തുപ്പും 
നമ്മൾ ഒന്നെനു ചൊല്ലും.. ചിരിക്കും..
പിണ്ഡം പിതൃക്കൾക്കു വയ്ക്കാതെ 
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും... 
പിന്നെ അന്നത്തെ അന്നത്തിനന്ന്യന്റെ 
ഭാണ്ടങ്ങൾ തന്ത്രത്തിലൊപ്പിച്ചെടുക്കും... 
ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ 
ചാത്തിരാങ്കം നടത്തുന്നു... 
ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും 
വിളിച്ചങ്കതിനാളുകൂട്ടുന്നു... 
വായില്ലാകുന്നിലെപാവത്തിനായ്‌ 
പങ്കു വാങ്ങിപകുത്തെടുക്കുന്നു... 

അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിനോ 

സപ്തമുഘ ജടരാഗ്നിയത്രെ...
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിനോ 
സപ്തമുഘ ജടരാഗ്നിയത്രെ...

ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ 

ഒരുകോടി ഈശ്വര വിലാപം...
ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാൻ 
ഒരു കോടി ദേവ നൈരാശ്യം... 
ജ്ഞാനത്തിനായ്‌ കുമ്പിൾ നീട്ടുന്ന പൂവിന്റെ 
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം... 
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ 
ജാതകം നോക്കുന്നു ദൈത്യന്യായാസനം... 
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ 
അർഥി യിൽ വർണ്ണവും പിത്തവും തപ്പുന്നു... 
ഉമിനീരിൽ എരിനീരിൽ എല്ലാം ദഹിയ്ക്കയാണു 
ഊഴിയിൽ ദാഹമേ ബാക്കി...

ചാരങ്ങൾപോലും പകുത്തുതിന്നുന്നൊരീ 

പ്രേതങ്ങളലറുന്ന നേരം...
പേയും പിശാചും പരസ്പരം 
തീവട്ടിപേറി അടരാടുന്ന നേരം... 
നാദങ്ങളിൽ സർവ്വനാശമിടിവെട്ടുമ്പോൾ 
ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുമ്പോൾ
അറിയാതെ ആശിച്ചുപോകുന്നു ഞാനും... 
വീണ്ടുമൊരുനാൾ വരും... 
വീണ്ടുമൊരുനാൾ വരും... 
എന്റെ ചുടലപറമ്പിലെ തുടതുള്ളുമീ 
സ്വാർത്ഥ സിംഹാസനങ്ങളെ കടലെടുക്കും... 
പിന്നെ ഇഴയുന്ന ജീവന്റെ അഴലിൽ നിന്നു 
അമരഗീതം പോലെ ആത്മാക്കൾ 
ഇഴചേർന്ന് ഒരദ്വൈത പദ്മമുണ്ടായ് വരും... 

അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും 

ഊഷ്മാവുമുണ്ടായിരിക്കും...
അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൾ
അണുരൂപമാർന്നടയിരിയ്ക്കും...
അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്നു 
ഒരു പുതിയ മാനവനുയിർക്കും...
അവനിൽനിന്നാദ്യമായ്‌ വിശ്വം സ്വയം പ്രഭാപടലം 
ഈ മണ്ണിൽ പരത്തും...

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം 

നേരു നേരുന്ന താന്തന്റെ സ്വപ്നം...

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം 

നേരു നേരുന്ന താന്തന്റെ സ്വപ്നം...

ഏതു കരി രാവിലും .... (Ethu Kari Ravilum....)

ഗാനം: ഏതു കരി രാവിലും .... (Ethu Kari Ravilum.... Lyrics)
ചിത്രം: ബാംഗ്ലൂർ  ഡേയ്സ്
രചന: റഫീക്ക് അഹമ്മദ്‌ 
സംഗീതം: ഗോപി സുന്ദർ 



Click below to play karoake 


ഏതു കരി രാവിലും 
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ...

അരികിലെ പുതു മന്ദാരമായി വിടരു നീ 
പുണരുവാൻ കൊതി തൊന്നുന്നൊരീ പുലരിയിൽ...
അങ്ങെങ്ങൊ നിൻ പൊൻപീലി മിന്നുന്നുവോ...
അതിലോന്നെൻറെ നെഞ്ചോരമെയ്യുന്നുവൊ...
ഉണര്ന്നു ഞാൻ...

ഏതു കരി രാവിലും 
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ... 

നീയാം ആത്മാവിൻ സങ്കൽപ്പമിന്നിങ്ങനെ 
മിണ്ടാതെ മിണ്ടുന്നതെന്തോ
ഓർക്കാതിരുന്നപ്പോൾ എന്നുള്ളിൽ നീ വന്നൂ...
തിരശീല മാറ്റുമോർമ പോലവേ സഖി 
ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
അരികിലെ പുതു മന്ദാരമായി വിടരു നീ 
പുണരുവാൻ കൊതി തൊന്നുന്നൊരീ പുലരിയിൽ...

ഞാനാം ഏകാന്ത സംഗീതമിന്നിങ്ങനെ 
മണ്‍വീണ തേടുന്ന നേരം 
പാടാത്ത പാട്ടിന്റെ തേൻതുള്ളി  നീ തന്നൂ 
തെളിനീല വാനിലേക താരമായി സഖി 
ഒരു രാവിൽ ദൂരെ നിന്ന് നോക്കി നീ എന്നെ 
ഓ... ഏതു കരി രാവിലും 
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ...

അരികിലെ പുതു മന്ദാരമായി വിടരു നീ 
പുണരുവാൻ കൊതി തൊന്നുന്നൊരീ പുലരിയിൽ...
അങ്ങെങ്ങൊ നിൻ പൊൻപീലി മിന്നുന്നുവോ...
അതിലോന്നെൻറെ നെഞ്ചോരമെയ്യുന്നുവൊ...
ഉണര്ന്നു ഞാൻ... 


Bhoomigeetham Show Medley (31.08.2014 @ Ernakulam)

Bhoomigeetham Show Medley (31.08.2014 @ Ernakulam)





                                                    
  1. Medley_Deepak_Dev   -   Download 


  2. Medley_Bijibal  -  Download

  3. Violin with Balabhaskar  -  Download

  4. Medley_M_Jayachandran  -  Download