Showing posts with label Malayalam Songs 2016. Show all posts
Showing posts with label Malayalam Songs 2016. Show all posts

മിനുങ്ങും മിന്നാമിനുങ്ങേ... Minungum Minnaminunge... Malayalam Lyrics(ഒപ്പം 2016)

ചിത്രം: ഒപ്പം (2016)
രചന: ബി. കെ. ഹരിനാരായണൻ
പാടിയവർ: എം. ജി. ശ്രീകുമാർ, ശ്രേയ ജയദീപ്

മിനുങ്ങും മിന്നാമിനുങ്ങേ 
മിന്നി മിന്നി തേടുന്നതാരെ...
വരുമോ ചാരെ നിന്നച്ഛൻ...

മിനുങ്ങും മിന്നാമിനുങ്ങേ 
മിന്നി മിന്നി തേടുന്നതാരെ...
വരുമോ ചാരെ നിന്നച്ഛൻ...

നെറുകയിൽ തൊട്ടു തലോടി... 
കഥകൾ പാടിയുറക്കാൻ...
വരുമോ ചാരെ നിന്നച്ഛൻ

പുതു കനവാൽ മഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി 
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും 
തന്നൂ മാമൂട്ടീ... പിച്ച പിച്ച വെയ്ക്കാൻ കൂടേ വന്നൂ കൈ നീട്ടീ...
മിനുങ്ങും മിന്നാമിനുങ്ങേ മിന്നി മിന്നി തേടുന്നതാരെ...
വരുമോ ചാരെ നിന്നച്ഛൻ
വരുമോ ചാരെ നിന്നച്ഛൻ...

കാതോന്നു കുത്തീട്ടു മാണിക്യ കല്ലിന്റെ
കമ്മലിടും നേരം 
തേങ്ങല് മാറ്റുവാൻ തോളത്തെടുത്തിട്ടു
പാട്ടും പാടീലേ...

താരകം തന്നൊരു മോതിരം കൊണ്ടു നിൻ 
കുഞ്ഞിളം നാവിൻ മേൽ...
തൂകിയൊരക്ഷം ചൊല്ലിതരില്ലെയെൻ
മിന്നാമിന്നീ നീ...

പകലിരവാകെ ഒരു നിഴലായി കാലൊന്നു തെന്നിടുമ്പോൾ 
നിന്നച്ഛൻ കാവലിനെത്തുകില്ലേ 
കോരിയെടുക്കുംതോറും നിറയുന്ന സ്നേഹത്തിൻ ചോലയല്ലേ...

മിനുങ്ങും മിന്നാമിനുങ്ങേ മിന്നി മിന്നി തേടുന്നതാരെ...
വരുമോ ചാരെ നിന്നച്ഛൻ

പുത്തനുടുപ്പിട്ടു പൊട്ടുതൊടീച്ചിട്ട് 
നിന്നെയൊരുക്കീലേ...
പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടിവരെ 
കൂടെ വന്നീലേ...

നീ ചിരിക്കുംനേരം അച്ഛന്റെ കണ്ണിൽ ചിങ്ങനിലാവല്ലേ..
നീ ഒന്ന് വാടിയാൽ ആരാരും കാണാതാ നെഞ്ചം വിങ്ങില്ലേ...
മണിമുകിലോളം മകൾ വളർന്നാലും 
അച്ഛന്റെയുള്ളിലെന്നും 
അവളൊരു താമര തുമ്പിയല്ലേ...
ചെല്ല കുറുമ്പൊ കാട്ടി ചിണുങ്ങുന്ന 
ചുന്ദരി വാവയല്ലേ...

മിനുങ്ങും മിന്നാമിനുങ്ങേ 
മിന്നി മിന്നി തേടുന്നതാരെ...
വരുമോ ചാരെ നിന്നച്ഛൻ
പുതു കനവാൽ മഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി 
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും 
തന്നൂ മാമൂട്ടീ... പിച്ച പിച്ച വെയ്ക്കാൻ കൂടേ വന്നൂ കൈ നീട്ടീ...