ജ്ഞാനപ്പാന Click here to get Njanappana MP3
ഗുരുനാഥന്‍ തുണ ചെയ്ക സന്തതം
തിരുനാമങ്ങള്‍ നാവിന്‍ മേല്‍ എപ്പോഴും
പിരിയാതെ ഇരിക്കണം നമ്മുടെ
നര ജന്മം സഫലമാക്കീടുവാന്‍
നര ജന്മം സഫലമാക്കീടുവാന്‍
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാര്‍ദ്ധന
കൃഷ്ണ ഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സചിതനാന്ദ നാരായണ ഹരേ
ഇന്നലെ ഓളം എന്തെന്നറിഞ്ഞില ഇനി
നാളെയും എന്തെന്നറിഞ്ഞില
ഇന്നീ കണ്ട തടിക്കു വിനാശവും
ഇന്ന നേരമെന്നെതും അറിഞ്ഞീല
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയ മന്നന്റെ തോളില്‍
മാറാപ്പു കെട്ടുന്നതും ഭവാന്‍
കണ്ടാലോട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയ ചിലര്‍ക്കേതുമേ
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുന്‍പേ കണ്ടിട്ടറിയുന്നിതു ചിലര്‍
(കൃഷണ കൃഷ്ണ )