നീ എന്നെ
"നീ എന്നെ സ്നേഹിച്ചിട്ടെയില്ല" എന്ന് ഒറ്റ വാക്കില്‍ പറഞ്ഞു അവസാനിപ്പിച്ച നിന്നെ എനിക്ക് കിട്ടാതെ പോയല്ലോ...
ഞാന്‍ നിനക്കും...
ഞാന്‍ നിനക്കും നീ എനിക്കും എല്ലാമായിരുന്ന... നമ്മുടേത് മാത്രമായിരുന്ന ആ കാലം... കണ്ണീരോടെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു...
എന്‍റെ കണ്ണീരൊപ്പാന്‍ എന്നെങ്കിലും നീ എന്റെതായിതീരുമോ..?
സുപ്രഭാതം
ഹോ... എന്തോ ഇന്ന് പതിവിലും നേരത്തെ എഴുന്നേറ്റു. സമയമൊന്നും ആയിട്ടില്ല...! കുറേക്കൂടി കിടക്കാം എഴുന്നെട്ടിരുന്നിട്ടു എന്തുചെയ്യാനാ...ഇനി കിടന്നാല്‍ ഉറക്കം വരുകയുമില്ല. വെറുതെയിരിക്കാം.... അപ്പോഴനോര്ത്തത്പണ്ടെങ്ങോ വാങ്ങിവച്ച സുപ്രഭാതം ഇവിടെവിടെയോ ഉണ്ട്. അത് കേള്‍ക്കാം. അങ്ങനെ ഉച്ചത്തില്‍ സുപ്രഭാതം കേട്ട് കൊണ്ടിരിക്കുമ്പോഴാണ് . അടുത്ത വീട്ടിലെ ചേട്ടന്റെ സുപ്രഭാതം "ഇവനൊന്നും ഉറക്കമില്ലേ രാവിലെയാണോ സുപ്രഭാതം വയ്ക്കുന്നത്..?"
മസില്‍
പതിവ് പോലെ ജിമ്മില്‍ നിന്നും ഇറങ്ങി എന്‍റെ മസിലൊക്കെ ഒന്ന് നോക്കി ഞാന്‍ മുന്നോട്ടു നടന്നു റോഡിനു നടുവിലൂടെ. കുറെ നടന്നപ്പോള്‍ ദാ കാണുന്നു ഒരുത്തന്‍റെ മസില് പിടിച്ചു നില്‍ക്കുന്ന പടം റോഡില്‍. അറിയാതെ ഞാനൊന്നു നോക്കി, എന്‍റെ മസിലും അവന്റെ മസിലും പിന്നെ റോഡിലെ ടെയര്‍രിന്റെ പാടും....
കായികം പേജ്
ഓഫീസിലെ തിരക്കൊക്കെ കഴിഞ്ഞു ഓടി വീട്ടിലെത്തി. ഇന്നും ക്രിക്കറ്റ് ഉണ്ട്. നല്ല ടീം ആണ് കളിക്കുന്നത്. പൊരിഞ്ഞ പോരാട്ടമാണ് രണ്ടു ടീം കാഴ്ചവച്ചത്. കളി കണ്ടു രാത്രി സുഖമായി ഉറങ്ങി. രാവിലെ പത്രം വന്നതും ഓടി പോയി എടുത്തുനോക്കി കായികം പേജ്, ഇന്നലത്തെ കളിയില്‍ ആരാണ് ജയിച്ചതെന്നറിയാന്‍....!
പുതിയ നമ്പര്‍
ആദ്യം ഒരു മിസ്സ്ഡ് കാള്‍... അങ്ങനെയാണ് സാധാരണ തുടങ്ങുന്നത്... പിന്നെ അറിയാനെന്ന ഭാവത്തില്‍ ഒന്നുകൂടി വിളിക്കും.... അവളെയും അങ്ങനെയാണ് വിളിച്ചതു... കാര്യം ചോദിച്ചപ്പോള്‍... പറഞ്ഞു "എനിക്ക് നിന്നെ ഇഷ്ടമാണ്, കല്യാണം കഴിച്ചാല്‍ കൊള്ളാം" അവളൊന്നും പറഞ്ഞില്ല... ഇഷ്ടമാണ്, ഇഷ്ടമല്ല അങ്ങനെയൊന്നും... "...... ശരി നാളെ വിളിക്കാം..."
അടുത്ത ദിവസം വിളിച്ചപ്പോള്‍ അവളെക്കുറിച്ച് കൂടുതലറിയണം... ഞാന്‍ ആദ്യം അങ്ങോട്ട് ചോദിച്ച പെരല്ലാത്ത അവളുടെ പേര്, അങ്ങനെ.. അങ്ങനെ.. എല്ലാം. ഒടുവില്‍ അവളുടെ അച്ഛന്റെയും ചേട്ടന്റെയും പേര് പറഞ്ഞപ്പോള്‍ ഒരു പേടിയും ഞെട്ടലോടെയും ഞാനോര്‍ത്തു, 'എന്‍റെ പെങ്ങള്‍ക്ക് ഞാനറിയാതെ ഒരു മൊബൈല്‍ നമ്പരോ...!'
അടുത്ത ദിവസം വിളിച്ചപ്പോള്‍ അവളെക്കുറിച്ച് കൂടുതലറിയണം... ഞാന്‍ ആദ്യം അങ്ങോട്ട് ചോദിച്ച പെരല്ലാത്ത അവളുടെ പേര്, അങ്ങനെ.. അങ്ങനെ.. എല്ലാം. ഒടുവില്‍ അവളുടെ അച്ഛന്റെയും ചേട്ടന്റെയും പേര് പറഞ്ഞപ്പോള്‍ ഒരു പേടിയും ഞെട്ടലോടെയും ഞാനോര്‍ത്തു, 'എന്‍റെ പെങ്ങള്‍ക്ക് ഞാനറിയാതെ ഒരു മൊബൈല്‍ നമ്പരോ...!'
അരിമണി
ഓരോ അരിമണിയിലും അര്‍ഹതപ്പെട്ടവന്റെ പേര് കുറിച്ചുവച്ചിരിക്കുന്നു. അത് നമുക്ക് കിട്ടി നമ്മള്‍ അത് തിന്നുമ്പോള്‍ നമ്മള്‍ നമ്മളെത്തന്നെ തിന്നുന്നതിന് തുല്യമല്ലേ...?
കോഴിയും മുട്ടയും
കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന് ചോദിക്കുന്നതില്‍ കാര്യമില്ല. കാരണം, നമ്മള്‍ കോഴിയും മുട്ടയും തിന്നും.
ചവിട്ടുപടി
ഓരോ പടിയും ചവിട്ടി ഉയരങ്ങളിക്ക് കയറിപ്പോകുമ്പോള്‍. കയറാന്‍ തുടങ്ങിയ സ്ഥലവും അതവിടെ ഉണ്ടോ എന്നും നോക്കുന്നത് നല്ലതാണു...
ചിന്ത
നമ്മള്‍ എല്ലാത്തിനെയും കുറിച്ച് ചിന്തിക്കാറുണ്ട്. എന്നാല്‍ ആരെങ്കിലും ചിന്തയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ...?
നാളെ
നാളെ എന്തൊക്കെയോ ചെയ്യാനുണ്ട്. ഹോ എന്തൊക്കെ കാര്യങ്ങളാ... തലയ്ക്കു വട്ടു പിടിക്കുന്നു. പക്ഷെ ഒരു കാര്യം ചോദിക്കട്ടെ? ഇതൊക്കെ ചെയ്യാന്‍ നാളെ ഞാനുണ്ടാവുമോ?
ഇരുട്ട്
കണ്ണടച്ച് ഇരുട്ടാക്കുന്നവരെക്കാള്‍ കണ്ണ് തുറന്നു ഇരുട്ടാക്കുന്നവര്‍ക്കെ ഇരുട്ട് എന്താണെന്നു അറിയാന്‍ കഴിയു.
മരണം
മരണത്തിനു ശേഷം എന്താണ് ?
സ്വര്‍ഗ്ഗം, നരഗം, ശൂന്യം, ഇരുട്ട്, മറ്റൊരുലോകം, പുനര്‍ജ്ജന്മം ?
അറിയാന്‍ കാത്തിരിക്കാം നമുക്ക് മരണം വരെ. പക്ഷെ അത് പറയാന്‍ നമ്മളുണ്ടാവില്ലല്ലോ...!
സ്വര്‍ഗ്ഗം, നരഗം, ശൂന്യം, ഇരുട്ട്, മറ്റൊരുലോകം, പുനര്‍ജ്ജന്മം ?
അറിയാന്‍ കാത്തിരിക്കാം നമുക്ക് മരണം വരെ. പക്ഷെ അത് പറയാന്‍ നമ്മളുണ്ടാവില്ലല്ലോ...!
പ്രേമം
പ്രേമം ഒരു അവസ്ഥയല്ല, ഭ്രാന്ത് ഒരു വികരവുമല്ല;
എന്നാല്‍, പ്രേമം എന്ന വികാരം മനുഷ്യനെ ഭ്രാന്ത് എന്ന അവസ്ഥയില്‍ എത്തിക്കുന്നു.
എന്നാല്‍, പ്രേമം എന്ന വികാരം മനുഷ്യനെ ഭ്രാന്ത് എന്ന അവസ്ഥയില്‍ എത്തിക്കുന്നു.
Subscribe to:
Posts (Atom)