ഹേ കൃഷ്ണ ഗോപീ കൃഷ്ണ യദുമുരളി ഗായക...
ഹേ കൃഷ്ണ മധുര നാഥാ പ്രജയുവതി വല്ലഭ ഞാനീ നടയില്‍ ഉരുഗുമ്പോഴും
ചിരി തൂകി നില്പതെന്തു നീ കണ്ണാ...
ഹേ കൃഷ്ണ ഗോപീ കൃഷ്ണ യദുമുരളി ഗായക...
ഹേ കൃഷ്ണ മധുര നാഥാ പ്രജയുവതി വല്ലഭ
മിഴിനീരു ചാലിച്ച ഹരിചന്ദനം
ദുരിതങ്ങള്‍ ഇതളാര്‍ന്ന തുളസി വനം
പരിതാഭ കര്‍പ്പൂര ദീപാരതി
പരിപൂര്‍ണ സങ്കല്പ മന്ത്രാഹുതി
എന്‍റെ ജന്മമൊരു നൈവേദ്യം ആയില്ലയോ...
രാഗ സാന്ദ്രമെന്‍ ഹൃദയ സന്ധ്യകള്‍ നീയറിഞ്ഞതല്ലോ
പ്രണയ തീരമെവിടെ
നിന്‍ പ്രിയവസന്തമെവിടെ
കണ്ണാ ഇനിയുമെന്റെ സങ്കടങ്ങള്‍ കേള്‍ക്കില്ലേ
ഹേ കൃഷ്ണ ഗോപീ കൃഷ്ണ യദുമുരളി ഗായക...
ഹേ കൃഷ്ണ മധുര നാഥാ പ്രജയുവതി വല്ലഭ
വിരഹാര്‍ദ്രരാധ വിലാപങ്ങള്‍ നീ
വനരോദനംപോല്‍ രസിചില്ലയോ
പകല്‍പോലെ അറിയുന്ന സത്യങ്ങളെ
പകല്‍പോലും അറിയാതെ മായ്ചില്ലയോ
പാഞ്ചജന്യമൊരു ജലശംഖം ആയില്ജയോ
കപടനാടകം നടനമാടി നീ പരിഹസിച്ചതാരെ
അഭയം എവിടെ എവിടെ നിന്‍ വിശ്വരൂപം എവിടെ
കണ്ണാ നീയുമിന്നു ഹൃദയശൂന്യ തടശിലയോ
ഹേ കൃഷ്ണ ഗോപികൃഷ്ണ യദുമുരളി ഗായക
ഹേ കൃഷ്ണ മധുരാനാഥാ പ്രജയുവതി വല്ലഭ
ഞാനീ നടയില്‍ ഉരുകുമ്പോഴും
ചിരിതൂകി നില്പതെന്ത് നീ കണ്ണാ
ഹേ കൃഷ്ണാ കൃഷ്ണാ..........
No comments:
Post a Comment