ജ്ഞാനപ്പാന Click here to get Njanappana MP3
ഗുരുനാഥന്‍ തുണ ചെയ്ക സന്തതം
തിരുനാമങ്ങള്‍ നാവിന്‍ മേല്‍ എപ്പോഴും 
പിരിയാതെ ഇരിക്കണം നമ്മുടെ
നര ജന്മം സഫലമാക്കീടുവാന്‍
നര ജന്മം സഫലമാക്കീടുവാന്‍
കൃഷ്ണ  കൃഷ്ണ മുകുന്ദ ജനാര്‍ദ്ധന
കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 
അച്യുതാനന്ദ ഗോവിന്ദ മാധവ 
സചിതനാന്ദ നാരായണ ഹരേ 
ഇന്നലെ ഓളം എന്തെന്നറിഞ്ഞില ഇനി
നാളെയും എന്തെന്നറിഞ്ഞില
ഇന്നീ കണ്ട തടിക്കു വിനാശവും 
ഇന്ന നേരമെന്നെതും അറിഞ്ഞീല 
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ 
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ 
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയ മന്നന്റെ തോളില്‍
മാറാപ്പു  കെട്ടുന്നതും  ഭവാന്‍
കണ്ടാലോട്ടറിയുന്നു ചിലരിതു
കണ്ടാലും  തിരിയ  ചിലര്‍ക്കേതുമേ
കണ്ടതൊന്നുമേ  സത്യമല്ലെന്നതു
മുന്‍പേ  കണ്ടിട്ടറിയുന്നിതു  ചിലര്‍
(കൃഷണ  കൃഷ്ണ )
 ച്ചുഴന്നെടുന്ന  സംസാര  ചക്രത്തില്‍
ഉഴന്നീടും  നമുക്കറിഞ്ഞിടുവാന്‍
അറിവുള്ള  മഹാതുകലുണ്ടൊരു
പരമാര്‍ത്ഥം അരുള്‍ ചെയ്തിരിക്കുന്നു
എളുതായിട്ട് മുക്തി  ലഭിപ്പാനായി
ചെവികള്‍  ഇത്  കേള്‍പിന്‍  എല്ലാവരും
കൃഷ്ണാ
നമ്മെയൊക്കെയും  ബന്ധിച്ച  സാധനം
കര്‍മ്മമെന്നറിയേണ്ടത് മുന്പിനാല്‍
മുന്ന  മികണ്ട  വിശ്വമശേഷവും  
ഒന്നയുലൊരു ജ്യോതി സ്വരൂപമായി
ഒന്നും  ചെന്നങ്ങു  തന്നോട്  പറ്റാതെ
ഒന്നിനും  ചെന്ന്  താനും  വലയാതെ
ഒന്നൊന്നായി  നിനക്കും  ജനങള്‍ക്ക്
ഒന്ന്  കൊണ്ടറിവാകുന്ന വസ്തുവായി
ഒന്നിലും  അറിയാത്ത  ജനങ്ങള്‍ക്ക്
ഒന്ന്  കൊണ്ടും  തിരിയാത്ത  വശ്തുവായി
ഒന്ന്  പോലെ  ഒന്നില്ലാതെ  ഉള്ളതില്‍
ഒന്നോന്നയുല്ലൊരു  ജീവ  സ്വരൂപമായി
ഒന്നിനുമൊരു ബന്ധമില്ലതെയായി
നിന്നവന്‍  തന്നെ വിശ്വം ചമച്ചുപോല്‍ 
മൂന്നില്‍ ഒന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപ്പോള്‍  വിശ്വമന്നേരത്ത്
(കൃഷ്ണ  കൃഷ്ണ )
ഒന്ന്  കൊണ്ട്  ചമച്ചൊരു  വിശ്വത്തില്‍
മൂന്നായിട്ടുള്ള കര്‍മങ്ങള്‍  ഒക്കെയും
പുണ്യ  കര്‍മങ്ങള്‍  പാപ  കര്‍മങ്ങളും
പുണ്യ  പാപങ്ങള്‍  മിശ്രമാം  കര്‍മവും
മൂന്നു  ജാതി  നിരൂപിച്ചു കാണുമ്പോള്‍
മൂന്ന്  കൊണ്ടും  തളക്കുന്നു  ജീവനെ
പൊന്നിന്‍  ചങ്ങല  ഒന്നേ  പറഞ്ഞതില്‍
ഒന്നിരുമ്പു  കൊണ്ടെന്നത്രേ  ഭേദങ്ങള്‍
രന്ദിനലുമെടുട്ത്തു പണി  ചെയ്ത
ചങ്ങലയല്ലോ  മിശ്രമാം  കര്‍മ്മവും
ബ്രാഹ്മവാദിയായി  ഈച്ചയെരുംബോളം
കര്‍മ  ഭക്തന്മാര്‍  എന്നതരിഞ്ഞാലും
ഭൂവങ്ങളെ  സൃഷ്ടിക്കാ  എന്നത്
ഭൂവന്ഗ്യ  പ്രളയം  കഴിവോളം
കര്‍മ  പാശത്തെ  ലങ്ഘിക്ക  എന്നതും
ബ്രഹ്മവിന്നുമെലുതല്ല നിര്‍ണ്ണയം
ദിക്ക്  പലന്മാരും  അവ്വണ്ണം മോരോരോ
ദിക്ക് തോറും തളച്ചു കിടക്കുന്നു
അല്‍പ കര്‍മ്മികള്‍ ആകിയ നാമെല്ലാം 
അല്‍പ കാലം കൊണ്ടോരോരോ ജന്തുക്കള്‍
ഗര്‍ഭപാത്രത്തില്‍ പുക്കും പുറപെട്ടും
കര്‍മം  കൊണ്ട്  കളിക്കുന്നതെങ്ങനെ
(കൃഷ്ണ  കൃഷ്ണ )
നരകത്തില്‍  കിടക്കുന്ന  ജീവന്‍  പോയി
ദുരിതങ്ങലോടുങ്ങി  മനസിന്റെ
പരിപാകവും  വന്നു  ക്രമത്താലെ
നരജാതിയില്‍  വന്നു  പിറന്നിട്ടു
സുകൃതം  ചെയ്തു  മേല്പോട്ട്  പോയവര്‍
സ്വര്‍ഗതിങ്കലിരുന്നു  സുഖിക്കുന്നു  
സുക്രുതങ്ങലുമൊക്കെ ഓടുങ്ങുമ്പോള്‍
പരിപാകവും എല്ലോളമില്ലവര്‍ 
പരിചോടങ്ങിരുന്നിട്ടു ഭൂമിയില്‍
ജതര  ദുരിതം  ചെയ്തു  ചത്തവര്‍
വന്നൊരു  ദുരിതതിന്‍  ഫലമായി
പിന്നെപോയി  നരകങ്ങളില്‍ വീഴുന്നു  (കൃഷ്ണ  കൃഷ്ണ )
സുരലോകത്തില്‍  നിന്നൊരു  ജീവന്‍  പോയി
നരലോകെ  മഹീസുരനാകുന്നു
ചണ്ട കര്‍മ്മങ്ങള്‍  ചെയ്തവന്‍  ചാകുമ്പോള്‍
ചണ്ടാല കുലത്തിങ്കല്‍  പിറക്കുന്നു
അസുരന്മാര്‍  സുരന്മാരായിടുന്നു  
അമരന്മാര്‍  മരങ്ങളായീടുന്നു
അയം ചത്ത്  ഗജമായി  പിറക്കുന്നു
ഗജം  ചത്തങ്ങജവുമായീടുന്നു
നരി ചത്ത്  നരനായി  പിറക്കുന്നു
നാരി  ചത്തുടന്‍ ഓരിയായി  പോകുന്നു
കൃപ  കൂടാതെ  പീടിപ്പിച്ചീടുന്ന
നൃപന്‍  ചത്ത്  ക്രിമിയായി  പിറക്കുന്നു
ഈച്ച ചത്തൊരു  പൂച്ചയായീടുന്നു
ഈശ്വരന്റെ  വിലാസങ്ങളിങ്ങനെ
കീഴ്മേലിങ്ങനെ മണ്ടുന്ന ജീവന്‍മാര്‍
ഭൂമീന്നത്രേ നേടുന്നു  കര്‍മ്മങ്ങള്‍
സീമയില്ലതോളം പല  കര്‍മ്മങ്ങള്‍
ഭൂമീന്നത്രേ  നേടുന്നു  ജീവന്മാര്‍  (കൃഷ്ണ  കൃഷ്ണ )
അങ്ങനെ  ചെയ്തു  നേടി  മരിച്ചുടന്‍
അന്യ  ലോകങ്ങളോരോന്നില്‍ ഓരോന്നില്‍
ചെന്നിരുന്നു  ഭുജിക്കുന്നു  ജീവന്‍മാര്‍
തങ്ങള്‍  ചെയ്തൊരു  കര്‍മ്മങ്ങള്‍  തന്‍ഫലം
ഓടുങ്ങീടുമതോട്ടുനാല്‍ ചെല്ലുമ്പോള്‍
ഉടനെ  വന്നു  നേടുന്നു  പിന്നെയും
തന്‍റെ  തന്‍റെ  ഗൃഹതിങ്കല്‍ നിന്നുടന്‍
കൊണ്ടു  പോന്ന  ധനം  കൊണ്ട്  നാമെല്ലാം
മറ്റെങ്ങാനുമോരിടതിരുന്നിട്ടും
വിട്ടൂനെന്നു  പറയും  കണക്കിനെ  (കൃഷ്ണ  കൃഷ്ണ )
കര്‍മങ്ങള്‍ക്ക് വിളഭൂമി  ആകിയ
ജന്മ  ദേശമിഭൂമി അറിഞ്ഞാലും
കര്‍മ  നാശം  വരുത്തേണനമെങ്കിലും
ചെമ്മേ  മറ്റെങ്ങും  സാധിയ  നിര്‍ണയം
ഭക്തന്മാര്‍കും  മൂ  മുട്ട് ജനങ്ങള്‍ക്കും 
സധരായ വിജയി  ജനങ്ങള്‍ക്കും
ഇച്ച്ചിച്ചീടുന്നതൊക്കെ   കൊടുത്തീടും  
വിശ്വ  മാതാവ്  ഭൂമി  ശിവ  ശിവ
വിശ്വ  നാഥന്‍റെ  മൂല  പ്രകൃതി  താന്‍
പ്രേത്യക്ഷേന   വിളങ്ങുന്നു  ഭൂമിയായി
അവനി ദള പാലനതിനല്ലോ
അവതാരങ്ങളും  പലതോര്‍ക്കുമ്പോള്‍  
അത്  കൊണ്ട് വിശേഷിച്ചും  ഭൂലോകം
പതിനാലിലും ഉത്തമം  എന്നല്ലോ
വേദ  വാദികളായ മുനികളും
വേദവും  ബഹുമാനിച്ചു  ചൊല്ലുന്നു
ലാവനാബുധി  മദ്ധ്യേ  വിളങ്ങുന്ന
ജംബു  ദ്വീപൊരു  ലോചന  ലക്ഷവും
സപ്ത  ദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു  വാഴ്ത്തുന്നു  പിന്നെയും  (കൃഷ്ണ  കൃഷ്ണ )
യുഗം  നാളിലും  നല്ല്  കലിയുഗം
സുഖമേ തന്നെ  മുക്തി  വരുത്തുവാന്‍
കൃഷ്ണ  കൃഷ്ണ  മുകുന്ദ ജനാര്‍ദ്ധന
കൃഷ്ണ  ഗോവിന്ദ  രാമ  എന്നിങ്ങനെ
തിരുനാമ  സങ്കീര്ത്തനമേന്നിയെ
മറ്റെതുമില്ലയാത്മാവറിഞ്ഞാലും
അത്  ചിന്തിച്ചു  മറ്റുള്ള  ലോകങ്ങള്‍
പതിമൂന്നിലുമുള്ള  ജനങ്ങളും
മറ്റു  ദ്വീപുകളാറിലും ഉള്ലോരും
മറ്റു  ഖണ്ഡങ്ങള്‍  എട്ടിലുമുല്ലോരും
മറ്റു  മൂന്ന് യുഗങ്ങിളുല്ലോരും
മുക്തി തങ്ങള്‍ക്ക് സാധ്യമാല്ലയ്കായാല്‍
കലികാലത്തെ ഭാരത ഖണ്ടത്തെ
കലി താതരും കൈ വണങ്ങിടുന്നു
അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും
ഇത് കാലം ജനിച്ചു കൊണ്ടീടുവാന്‍
യോഗ്യത വരുത്തീടുവാന്‍ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ
ദൈവമേ... ഭാരത ഖണ്ടതിങ്കല്‍ 
പിറന്നൊരു മാനുഷര്‍ക്കും കലിക്കും
നമസ്കാരം കൃഷ്ണാ  (കൃഷ്ണ  കൃഷ്ണ )
എത്ര  ജന്മം  പ്രയാസപ്പെട്ടിക്കാലം
അത്ര  വന്നു  പിറന്നു  സുകൃതത്താല്‍
എത്ര  ജന്മം  വനത്തില്‍  കഴിഞ്ഞതും
എത്ര  ജന്മം  ജലത്തില്‍  കഴിഞ്ഞതും
എത്ര  ജന്മം  മണ്ണില്‍  കഴിഞ്ഞതും
എത്ര  ജന്മം  മരങ്ങളായി  നിന്നതും
എത്ര  ജന്മം  മരിച്ചു  നടന്നതും
എത്ര  ജന്മം  മൃഗങ്ങള്‍  പശുകളായി
അത്  വന്നിട്ടീവണ്ണം ലഭിച്ചൊരു
മര്‍ത്യ  ജന്മത്തില്‍  മുന്‍പേ  കഴിച്ചു  നാം
എത്രയും  പണിപ്പെട്ടിങ്ങു മാതാവിന്‍
ഗര്‍ഭപാത്രത്തില്‍  വീണതറിഞ്ഞാലും
പത്തു മാസം  വയറ്റില്‍  കഴിഞ്ഞുപോയി
പത്തു  പതിരണ്ടുണ്ണിയായിട്ടുംപോയി
തന്നെ  തന്നഭിമാനിച്ചു  പിന്നിടും
തന്നെത്താന്‍  അറിയാതെ  കഴിയുന്നു
ഇത്ര  കാലമിരിക്കുമിനിയെന്നും  
സത്യമോ  നമുക്കെതുമോന്നില്ലല്ലോ
നീര്‍  പൊള പോലെ  ഉള്ളൊരു  ദേഹത്തില്‍
വീര്‍പ്പു  മാത്രമുണ്ടിങ്ങനെ  കാണുന്നു
ഓര്‍ത്തറിയാതെ  പാടുപെടുംനേരം  
നേര്‍ത്തു പോകുമാതെന്നെ  പറയാവു
അത്ര  മാത്രമിരിക്കുന്ന  നേരത്ത്
കീര്ത്തിച്ചീടുന്നതില്ല  തിരുനാമം 
കീര്ത്തിച്ചീടുന്നതില്ല   തിരുനാമം  (കൃഷ്ണ...  കൃഷ്ണ... )
സ്ഥാനമാനങ്ങള്‍  ചൊല്ലി  കലഹിച്ചു
നാണം  കേട്ട്  നടക്കുന്നിതു  ചിലര്‍
മതമത്സരം  ചിന്തിച്ചു  ചിന്തിച്ചു
മതി  കെട്ട് നടക്കുന്നിതു  ചിലര്‍
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍  പൂകു
കുഞ്ഞിരാമനായി  അടുന്നിത്  ചിലര്‍
കോലകങ്ങളില്‍  സേവകരായിട്ടു
കോലം  കെട്ടി  ഞെളിയുന്നിതു  ചിലര്‍
ശാന്തി  ചെയ്തു  പുലര്‍ത്തുവാനായിട്ടു
സന്ധ്യോളം  നടക്കുന്നിതു  ചിലര്‍
അമ്മയ്ക്കും  പുനരച്ഛനും  ഭാര്യയ്ക്കും 
ഉണ്ണാന്‍  പോലും  കൊടുക്കുന്നില്ല  ചിലര്‍
അഗ്നി  സാക്ഷിണിയായൊരു   പത്നിയെ 
സ്വപ്നത്തില്‍  പോലും  കാണുന്നില്ല  ചിലര്‍
സ്വത്തുക്കള്‍  കണ്ടു  ശിക്ഷിച്ചു  ചൊല്ലുമ്പോള്‍
ശത്രുവേ  പോലെ  ക്രുദ്ധിക്കുന്നു  ചിലര്‍
പണ്ഡിതന്മാരെ  കാണുന്ന  നേരത്ത്
നിന്ദിച്ചത്രെ പറയുന്നിതു ചിലര്‍
കാണ്കെ നമ്മുടെ  സംസാരം  കൊണ്ടത്രേ
വിശ്വമീവണ്ണം  നില്പ്പു  എന്നും  ചിലര്‍  (കൃഷ്ണ...  കൃഷ്ണ... )
ബ്രാഹ്മണ്യം കൊണ്ട്  കുന്ധിച്ചു  കുന്ധിച്ചു
ബ്രഹ്മവുമെനിക്കൊക്കെ എന്നും  ചിലര്‍
അര്‍ത്ഥശക്ക് വിരുതു  വിളിപ്പിപ്പാന്‍
അഗ്നി ഹോത്രാദി ചെയ്യുന്നിതു  ചിലര്‍
സ്വര്‍ണങ്ങള്‍ നവരത്നങ്ങളെ  കൊണ്ടും
എണ്ണം  കൂടാതെ  വില്‍ക്കുന്നിത്  ചിലര്‍
മധ്യഭം  കൊണ്ട്  കച്ചവടം  ചെയ്തും
ഉത്തമാതുരഗങ്ങളത് കൊണ്ടും
അത്രയുമല്ല  കപ്പല്‍  വെപ്പിച്ചിട്ടും
എത്ര  നേടുന്നിതര്‍ത്ഥം ശിവ  ശിവ
വൃത്തിയും  കെട്ട്  ധൂര്ത്തരായെപോഴും
അര്‍ഥത്തെ കൊതിചെത്ര  നശിക്കുന്നു
അര്‍ഥമെത്ര  വളരെ  ഉണ്ടായാലും
തൃപ്തിയാക മനസിന്നൊരു  കാലം
പത്തു  കിട്ടുകില്‍  നൂറു  മതിയെന്നും
ശതമാകില്‍  സഹസ്രം  മതിയെന്നും
ആയിരം  പണം  കയില്‍ ഉണ്ടാകുമ്പോള്‍
ആയുധമാകിലും  ആശ്ച്ചര്യമെന്നതും
ആശയായുള്ള  പാശമങ്ങിങ്ങു
വേര്‍പെടാതെ  കരേറുന്നു  മേല്‍ക്കുമേല്‍  (കൃഷ്ണ... കൃഷ്ണ... )
സ്വത്തുകള്‍  ചെന്നിരന്നയലര്തത്ത്തില്‍
സ്വല്പമാത്രം  കോട  ചില  ദുഷ്ടന്മാര്‍
ചത്തുപോം  നേരം  വസ്ത്രമത്  പോലും
ഒത്തിനാല്‍  കൊണ്ട്  പോവനോരുതര്‍ക്കും
പശ്ചാത്താപമോരെള്ളോളമില്ലാതെ
വിശ്വാസ പാതകത്തെ കരുതുന്നു
പിത്തത്തിലാശ  പറ്റുക ഹേതുവായി
സത്യത്തെ ഗ്രഹിക്കുന്നു  ചിലരഹോ
സത്യമെന്നത്  ബ്രഹ്മാമത്  തന്നെ
സത്യമെന്ന്  കരുതുന്നു  സത്തുക്കള്‍
വിദ്യ  കൊണ്ടറിയെണ്ടാതറിയാതെ
വിദ്വാനെന്നു  നടിക്കുന്നിതു  ചിലര്‍
കുംകുമത്തിന്റെ  ഗന്ധമറിയാതെ
കുങ്കുമം   ചുമക്കും  പോലെ  ഗര്ധഭം 
കൃഷ്ണ  കൃഷ്ണ  നിരൂപിച്ചു  കാണുമ്പോള്‍
തൃഷ്ണ  കൊണ്ടേ  ഭ്രമിക്കുന്നിതോക്കെയും (കൃഷ്ണ  കൃഷ്ണ )
എണ്ണി എണ്ണി  കുറയുന്നിതായുസ്സും
മണ്ടി  മണ്ടി  കരേറുന്നു മോഹവും
വന്നു  ഓണം  കഴിഞ്ഞു  വിഷുവെന്നും
വന്നില്ലല്ലോ  തിരുവാതിരയെന്നും
കുംഭ  മാസത്ത്തിലാകുന്നു നമ്മുടെ
ജന്മ  നക്ഷത്രം  അശ്വതി  നലെന്നും
ശ്രാധമുണ്ടാകോ വൃശ്ചിക  മാസത്തില്‍
സദ്യയൊന്നു മെളുതില്ലിനിയെന്നും
ഉണ്ണി  ഉണ്ടായിമേല്പിചതിലൊരു
ഉണ്ണി  ഉണ്ടായി  കണ്ടാവു ഞാനെന്നും
ഇര്‍ത്ത  മോരോന്നു  ചിന്തിച്ചിരിക്കവേ  
ചത്ത്  പോകുന്നു  പാവം  ശിവ  ശിവ
എന്തിനിത്ര  പറഞ്ഞും  വിശേഷിച്ചും
ചിന്തിചീടിനവോലമെല്ലരും
കര്‍മത്തിന്റെ  വലിപ്പവുമോരോരോ  
ജന്മങ്ങള്‍  പലതും  കഴിഞ്ഞെന്നതും
കാലമിന്നു  കലിയുഗമായതും
ഭാരത  ഖണ്ഡത്തിന്റെ  വലിപ്പവും  
അതില്‍  വന്നു  പിറന്നതുമെത്രനാള്‍
പഴുതെ  തന്നെ  പോയ  പ്രകാരവും
ആയുസ്സിന്റെ  പ്രമാണാമില്ലാത്ത്തതും
ആരോഗ്യതോടിരിക്കുന്നവസ്ഥയും
ഇന്ന്  നാമ സങ്കീര്‍ത്തനം  കൊണ്ടുടന്‍
വന്നു  കൂടും  പുരുഷര്ധമെന്നതും
ഇനിയുള്ള  നരക  ഭയങ്ങളും
ഇന്ന്  വേണ്ടും  നിരൂപണമൊക്കെയും
എന്തിനു  വൃഥാ  കാലം  കളയുന്നു
വൈകുണ്ഠത്തിനു പൊയ് കൊള്വിനെല്ലാരും (കൃഷ്ണ  കൃഷ്ണ )
കൂടിയല്ല  പിറക്കുന്ന  നേരത്തും
കൂടിയല്ല  മരിക്കുന്ന  നേരത്തും
മദ്ധ്യേ ഇങ്ങനെ  കാണുന്ന  നേരത്ത്
മത്സരിക്കുന്നതെന്തിനു  നാം വൃഥാ 
അര്‍ദ്ധമോ  പുരുഷര്ധമിരിക്കവേ
അര്‍ദ്ധതിന്നു  കൊതിക്കുന്നതെന്തു  നാം
മധ്യനര്ധ  പ്രകാശമിരിക്കവേ
ഖധ്യോടതെയോ മാനിച്ചു  കൊല്ലേണ്ട്
ഉണ്ണികൃഷ്ണന്‍  മനസ്സില്‍  കളിക്കുമ്പോള്‍
ഉണ്ണികള്‍  മറ്റു  വേണമോ മക്കളായി
ഉണ്ണികൃഷ്ണന്‍  മനസ്സില്‍  കളിക്കുമ്പോള്‍
ഉണ്ണികള്‍  മറ്റു  വേണമോ  മക്കളായി
മിത്രങ്ങള്‍  നമുകെത്ര  ശിവ  ശിവ
വിഷ്ണു  ഭക്തന്മാരില്ലേ  ഭൂവനത്ത്തില്‍
മായ  കാറ്റും  വിലാസങ്ങള്‍  കാണുമ്പോള്‍
ജായ  വിലാസങ്ങള്‍  ഗോഷ്ടികള്‍
ഭൂവനത്തിലെ  ഓടികള്‍  ഒക്കെയും
ഭവനം  നമുകയിത്  തന്നെ
വിശ്വനാഥന്‍  പിതാവ്  നമുക്കെല്ലാം
വിശ്വ  ധാത്രി  ചരചാര  മാതാവും
അച്ഛനും  പുനരമ്മയുമുണ്ടല്ലോ
രക്ഷിചീടുവാന്‍   ഉള്ള  നലോക്കെയും
ഭിക്ഷാന്നം  നല്ലോരന്നവും  ഉണ്ടല്ലോ
ഭക്ഷിചീടുക  തന്നെ  പണിയുള്ളു  (കൃഷ്ണ  കൃഷ്ണ )
സക്തി  കൂടാതെ  നാമങ്ങളെപ്പൊഴും
ഭക്തി  പൂണ്ടു ജപിക്കണം നമ്മുടെ
സിധകാലം... കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും 
കാണാകുന്ന ചരാചര ജീവിയെ
നാണം  കൈവിട്ടു കൂപ്പി സ്തുതിക്കണം  
ഹരിഷശ്രു  പരിഭ്രുതനയിട്ടു
പരുഷദികളൊക്കെ സഹിച്ചുടന്‍
സജ്ജനങ്ങളെ  കാണുന്ന  നേരത്ത്
ലജ്ജ  കൂടാതെ  വീണു  നമിക്കണം
ഭക്തി  തന്നില്‍  മുഴുകി  ചമഞ്ഞുടന്‍
മത്തനെ  പോലെ  നൃത്തം  കുതിക്കണം
പാരിലിങ്ങനെ  സഞ്ചരിചീടുമ്പോള്‍
പ്രാരാബ്ദങ്ങളശേഷമോഴിഞ്ഞിടും
 വിധിചീടുന്ന  കര്‍മ്മമോടുങ്ങുമ്പോള്‍
വധിച്ചീടുന്നു ദേഹമോരിടത്ത്
കൊതിച്ചീടുന്ന  ബ്രഹ്മത്തെ  കണ്ടിട്ട്
പുതിച്ചീടുന്നു ജീവനുമപ്പോഴേ
സക്തി  നേരിട്ട്  സഞ്ചരിചീടുമ്പോള്‍
പാത്രമായില്ല   എന്നത്  കൊണ്ടെതും 
 പരിതാപം  മനസ്സില്‍  മുഴുക്കേണ്ട
തിരുനാമത്തിന്‍ മഹാത്മ്യം കേട്ടാലും
തിരുനാമത്തിന്‍ മഹാത്മ്യം കേട്ടാലും (കൃഷ്ണ  കൃഷ്ണ )
ജതിപാര്‍ക്കിലോരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവ്  കൂടാതെ  ജാതന്മാരാകിയ
മൂകരെ അങ്ങോഴിച്ചുള്ള മാനുഷര്‍
എണ്ണമറ്റെ തിരുനാമമുള്ളതില്‍
ഒന്നുമാത്രമോരിക്കലൊരു  ദിനം
സ്വസ്ഥനായിട്ടിരിക്കുംപോഴെങ്കിലും
സ്വപ്നത്തില്‍ താനറിയാതെ എങ്കിലും
മറ്റൊന്നായി പരിഹസിച്ചെങ്കിലും
മറ്റൊരുത്തര്‍ക്ക് വേണ്ടി  എന്നാകിലും (കൃഷ്ണ  കൃഷ്ണ )
ഇതു  ദിക്കിലിരിക്കിലും  തന്നുടെ
നാവ്  കൊണ്ടിത് ചൊല്ലി  എന്നാകിലും
അതുമല്ലൊരു  നെരമൊരു  ദിനം
ചെവി  കൊണ്ടിത്  കേട്ടുവെന്നാകിലും
ജന്മ സാഫല്യം അപ്പോഴേ വന്നു പോല്‍
ബ്രഹ്മ സായൂജ്യം കിട്ടീടും എന്നല്ലോ
ശ്രീധരാചാര്യന്‍ താനും  പറഞ്ഞിതു
ബാധരയെനന്‍ താനുമാരുള്‍ ചെയ്തു
ഗീതയും  പറഞ്ഞിടുന്നതിങ്ങനെ
വേദവും  ബഹുമാനിച്ചു  ചൊല്ലുന്നു
അമോധം  പൂണ്ടു  ചൊല്ലുവിന്‍  നാമങ്ങള്‍
ആനന്ദം പൂണ്ടു ബ്രഹ്മത്തില്‍  ചേരുവാന്‍
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിന്‍ മഹാത്മ്യമാവിത്
പിഴയാകിലും പിഴ കേടന്നാകിലും
തിരുവുള്ളം  അരുള്ക  ഭഗവാനെ
തിരുവുള്ളം  അരുള്ക  ഭഗവാനെ 
കൃഷ്ണാ...  ഭഗവാനെ...  കൃഷ്ണാ...
നാരായണ  ജയ...  നാരായണ  ജയ...
നാരായണ  ജയ...  നാരായണ  ജയ...
നാരായണ  ജയ...  നാരായണ  ജയ...
നാരായണ  ജയ...  നാരായണ  ജയ...
നാരായണ  ജയ...  നാരായണ  ജയ...
നാരായണ  ജയ...  നാരായണ  ജയ...
No comments:
Post a Comment