Showing posts with label പുതിയ നമ്പര്‍. Show all posts
Showing posts with label പുതിയ നമ്പര്‍. Show all posts

പുതിയ നമ്പര്‍

ആദ്യം ഒരു മിസ്സ്ഡ് കാള്‍... അങ്ങനെയാണ് സാധാരണ തുടങ്ങുന്നത്... പിന്നെ അറിയാനെന്ന ഭാവത്തില്‍ ഒന്നുകൂടി വിളിക്കും.... അവളെയും അങ്ങനെയാണ് വിളിച്ചതു... കാര്യം ചോദിച്ചപ്പോള്‍... പറഞ്ഞു "എനിക്ക് നിന്നെ ഇഷ്ടമാണ്, കല്യാണം കഴിച്ചാല്‍ കൊള്ളാം" അവളൊന്നും പറഞ്ഞില്ല... ഇഷ്ടമാണ്, ഇഷ്ടമല്ല അങ്ങനെയൊന്നും... "...... ശരി നാളെ വിളിക്കാം..."

അടുത്ത ദിവസം വിളിച്ചപ്പോള്‍  അവളെക്കുറിച്ച് കൂടുതലറിയണം... ഞാന്‍ ആദ്യം അങ്ങോട്ട്‌ ചോദിച്ച പെരല്ലാത്ത അവളുടെ പേര്, അങ്ങനെ.. അങ്ങനെ.. എല്ലാം. ഒടുവില്‍ അവളുടെ അച്ഛന്റെയും ചേട്ടന്റെയും പേര് പറഞ്ഞപ്പോള്‍ ഒരു പേടിയും ഞെട്ടലോടെയും ഞാനോര്‍ത്തു, 'എന്‍റെ പെങ്ങള്‍ക്ക് ഞാനറിയാതെ ഒരു മൊബൈല്‍ നമ്പരോ...!'