ചന്ദന പല്ലക്കിൽ വീടുകാണാൻ വന്ന (Chandana Pallakkil Veedu Kaanan Vanna )

ചന്ദന പല്ലക്കിൽ വീടുകാണാൻ വന്ന (1961)
പാടിയത് : എ. എം. രാജ, പി. സുശീല
രചന: വയലാർ രാമ വർമ
ചിത്രം: പാലാട്ടുകോമൻ

ന്ദന പല്ലക്കിൽ വീടുകാണാൻ വന്ന
ഗന്ധർവ രാജകുമാരാ... ഗന്ധർവ രാജകുമാരാ...

പഞ്ചമി ചന്ദ്രിക പെറ്റുവളർത്തിയ
അപ്സര രാജകുമാരി... അപ്സര രാജകുമാരി...

പൂവായ പൂവെല്ലാം പോന്നൂഞ്ഞാലാടുമ്പോൾ
പൂവാങ്കുരുന്നില ചൂടേണം ...

പാതിരാ പൂവിൻറെ പനിനീർ പന്തലിൽ
പാലയ്ക്ക മോതിരം മാരേണം ...

തങ്കതംബുരു മീട്ടുക മീട്ടുക
ഗന്ധർവ രാജകുമാരാ...
അപ്സര രാജകുമാരി...
തങ്കതംബുരു മീട്ടുക മീട്ടുക
ഗന്ധർവ രാജകുമാരാ...
അപ്സര രാജകുമാരി...


അല്ലിപൂങ്കാവിലെ ആവണിപലകയിൽ
അഷ്ട മംഗല്യമൊരുക്കാം ഞാൻ

ദശപുഷ്പം ചൂടിക്കാം തിരുമധുരം നേദിക്കാം
താമര മാലയിടീക്കാം ഞാൻ
ദശപുഷ്പം ചൂടിക്കാം തിരുമധുരം നേദിക്കാം
താമര മാലയിടീക്കാം ഞാൻ

ഒരുനേരമെങ്കിലും
ഒന്നിച്ചിരിക്കേണം
ഓരോ മോഹവും പൂക്കേണം
 ഒരുനേരമെങ്കിലും
ഒന്നിച്ചിരിക്കേണം
ഓരോ മോഹവും പൂക്കേണം

 പൂക്കും മോഹത്തിൻ കിങ്ങിണി ചില്ലയിൽ
പാട്ടും പാടി ഉറങ്ങേണം
പൂക്കും മോഹത്തിൻ കിങ്ങിണി ചില്ലയിൽ
പാട്ടും പാടി ഉറങ്ങേണം

ന്ദന പല്ലക്കിൽ വീടുകാണാൻ വന്ന
ഗന്ധർവ രാജകുമാരാ... ഗന്ധർവ രാജകുമാരാ...

പഞ്ചമി ചന്ദ്രിക പെറ്റുവളർത്തിയ
അപ്സര രാജകുമാരി... അപ്സര രാജകുമാരി...

ഓ.... ഗന്ധർവ രാജകുമാരാ... ഗന്ധർവ രാജകുമാരാ...
ഓ ....  അപ്സര രാജകുമാരി... അപ്സര രാജകുമാരി.


No comments: