വെജിറ്റെറിയന്‍ പുഴു

 ഓഫീസ് കാബിനില്‍ വന്നിരുന്നപ്പോഴാണ് എന്തോ ഒരു മണം. എന്തായിത്! പേരക്കയുടെ മണം ആണല്ലോ. നോക്കുമ്പോള്‍ ദേ കിടക്കുന്നു ഒരു കൂട് നിറയെ പേരക്ക. രണ്ടു  ദിവസം മുന്പ് വച്ചതാ മറന്നു എടുക്കാന്‍. കുറെയെണ്ണം ചീഞ്ഞു തുടങ്ങിയിരുന്നു. എന്തായാലും കളയണ്ട... ഓഫീസിലുള്ള എല്ലാവര്ക്കും കൊടുത്തു ഓരോ പേരക്ക. പേരക്ക കഴിക്കുന്നതിനിടയില്‍ ഒരു ശബ്ദം "പേരയ്ക്കയില്‍ പുഴു". എല്ലാവരും പരസ്പരം നോക്കി പിന്നെ എന്‍റെ മുഖത്തേക്കും. യാതൊരു ചമ്മലും ഇല്ലാതെ ഞാന്‍ പറഞ്ഞു "പേരയ്ക്കയില്‍ നിന്നും കിട്ടിയതല്ലേ വെജിറ്റെറിയന്‍ പുഴുവയിരിക്കും. പേടിക്കേണ്ട കഴിച്ചോളൂ..."

1 comment:

ഉപാസന || Upasana said...

പേരക്ക കഴിച്ചിരുന്നത് വെജിറ്റേരിയന്‍ ആയിരുന്നോ?
:-)
ഉപാസന