ചിത്രം : കൊട്ടാരം വിൽക്കാനുണ്ട്
രചന : വയലാർ രാമവർമ്മ
സംഗീതം : ജി. ദേവരാജൻ
പാടിയത് (രണ്ടു രീതിയിൽ ഉണ്ട്. ഒന്ന് കെ. ജെ. യേശുദാസ് പാടിയത്. മറ്റൊന്ന് പി. മാധുരി പാടിയത്)
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി.
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധർവ്വ ഗീതമുണ്ടോ
വസുന്ധരേ... വസുന്ധരേ...
കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു്
മരിച്ചുവരുണ്ടോ ...
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസ സരസുകളുണ്ടോ...
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ്ണമരാളങ്ങളുണ്ടോ ....
വസുന്ധരേ... വസുന്ധരേ ...
മതിയാകും വരെ ഇവിടേ ജീവിച്ച്
മരിച്ചവരുണ്ടോ...
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി.
രചന : വയലാർ രാമവർമ്മ
സംഗീതം : ജി. ദേവരാജൻ
പാടിയത് (രണ്ടു രീതിയിൽ ഉണ്ട്. ഒന്ന് കെ. ജെ. യേശുദാസ് പാടിയത്. മറ്റൊന്ന് പി. മാധുരി പാടിയത്)
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി.
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധർവ്വ ഗീതമുണ്ടോ
വസുന്ധരേ... വസുന്ധരേ...
കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു്
മരിച്ചുവരുണ്ടോ ...
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസ സരസുകളുണ്ടോ...
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ്ണമരാളങ്ങളുണ്ടോ ....
വസുന്ധരേ... വസുന്ധരേ ...
മതിയാകും വരെ ഇവിടേ ജീവിച്ച്
മരിച്ചവരുണ്ടോ...
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി.