ചിത്രം: താലോലം
രചന, സംഗീതം: കൈതപ്രം ദാമോദരൻ നമ്പൂതിരി
പാടിയത്: ഡോ. കെ. ജെ. യേശുദാസ്
രാരിരി രാരാരോ രാരിരാരോ രാരിരി രാരാരോ...
കണ്ണേ ഉറങ്ങുറങ്ങ് പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്
കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്
താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ്
സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ് ആരിരി രാരാരോ...

കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്...
തേനും വയമ്പുമുണ്ട് മടിയിൽ ചായോ ചാഞ്ഞുറങ്ങ്
നോവാത്ത മുള്ളുകൊണ്ട് കാതുകുത്താം അമ്മിഞ്ഞയുണ്ടുറങ്ങ്
നാട്ടുനടപ്പുപോലെ കാതിൽ ഞങ്ങൾ മുത്തശ്ശിപ്പേര് ചൊല്ലാം
അന്നപൂർണ്ണേശ്വരിയായി അന്നമുണ്ട് മെയ് വളരാനുറങ്ങ്...

പിച്ചവച്ചു നടന്നാൽ കാലിൽ രണ്ടു പാദസരങ്ങൾ നൽകാം,
നാലാളു കണ്ടു നിൽക്കെ നാവിൽ ഞങ്ങൾ നാമക്ഷരം കുറിക്കാം,
ഏഴുസ്വരങ്ങൾ കൊണ്ട് മാല കോർത്ത് മൗലിയിൽ ചാർത്തിത്തരാം,
ഏഴു നിറങ്ങളുള്ള പാട്ടുകൊണ്ട് പാവാട തുന്നിത്തരാം...

കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്.