Pages

ഹൃദയത്തിന്‍ മധുപാത്രം (കരയിലേക്കൊരു കടല്‍ദൂരം) (Lyrics)

ചിത്രം : കരയിലേക്കൊരു കടല്‍ദൂരം
രചന : ഓ. എന്‍.വി. കുറുപ്പ്
സംഗീതം : എം. ജയചന്ദ്രന്‍ 
പാടിയത്  : യേശുദാസ് / ചിത്ര


ഹൃദയത്തിന്‍ മധുപാത്രം
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
അരികില്‍ നില്‍ക്കെ...

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
നീയെന്‍ അരികില്‍ നില്‍ക്കെ...

പറയു  കൈകളില്‍ കുപ്പിവളകളോ
മഴവില്ലിന്‍ മണിവര്‍ണ പൊട്ടുകളോ
അരുമയാം നെറ്റിയില്‍ കാര്‍ത്തിക രാവിന്റെ
അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ
ഒരു കൃഷ്ണ തുളസിതന്‍ നൈര്‍മല്യമോ
നീ ഒരു മയില്‍പീലിതന്‍ സൗന്ദര്യമോ (2)

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
എന്‍  അരികില്‍ നില്‍ക്കെ...

ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്‍
ഒരു വസന്തം തീര്‍ക്കും കുയില്‍മോഴിയോ
കരളിലെ കനല്‍പോലും കണിമലരാക്കുന്ന
വിഷുനിലാ പക്ഷിതന്‍ കുറുമോഴിയോ
ഒരുകോടി ജന്മത്തിന്‍ സ്നേഹസാഫല്യം നിന്‍
ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍
നിന്‍ ഒരു മൃദുസ്പര്‍ശത്താല്‍ നേടുന്നു ഞാന്‍   (2)

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
അരികില്‍ നില്‍ക്കെ...

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍
ഹൃതുദേവതയായരികില്‍ നില്‍ക്കെ
നീയെന്‍ അരികില്‍ നില്‍ക്കെ...





കൃഷ്ണാ നീയെന്നെ അറിയില്ല... (Krishna Nee Enne Ariyilla)

കവിത : കൃഷ്ണാ നീയെന്നെ അറിയില്ല...  (Download MP 3)
രചന : സുഗതകുമാരി
വര്‍ഷം : 1977


വിടെയമ്പാടി തന്‍ ഒരു കോണിലരിയ
മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല...

ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല...

ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
കാൽത്തളകള്‍ കളശിഞ്ജിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
അനുരാഗമഞ്ജനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍
ഒരു നാളുമെത്തിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല...

ചപലകാളിന്ദി തന്‍ കുളിരലകളില്‍
പാതി മുഴുകി നാണിച്ചു മിഴി കൂമ്പി
വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല...

കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍
അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും
മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലേ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍
വല്ലവികളൊത്തു നിന്‍ ചാരേ
കൃഷ്ണാ നീയെന്നെയറിയില്ല...

അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ
മിഴികള്‍ താഴ്ത്തി ഞാന്‍ തിരികെ വന്നു
എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍
എന്‍റെ ജന്മം ഞാന്‍ തളച്ചു
കൃഷ്ണാ നീയെന്നെയറിയില്ല...

നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ
ചുറ്റുമാലോലമാലോലമിളകി
ആടിയുലയും ഗോപസുന്ദരികള്‍ തന്‍ ലാസ്യമോടികളുലാവി ഒഴുകുമ്പോള്‍
കുസൃതി നിറയും നിന്‍റെ കുഴല്‍ വിളിയുടന്‍
മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍
കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍
കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോള്‍
അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല...

നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പ് പൊടിയവേ
പൂമരം ചാരിയിളകുന്ന മാറിൽ
കിതപ്പോടെ നിന്‍ മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല...

നിപുണയാം തോഴിവന്നെൻ പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
തരളവിപിനത്തില്ലതാനികുഞ്ജത്തില്‍ വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍
അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല
കൃഷ്ണാ നീയെന്നെയറിയില്ല...

ഒരു നൂറുനൂറു വനകുസുമങ്ങള്‍ തന്‍ ധവള
ലഹരിയൊഴുകും കുളിര്‍നിലാവില്‍
ഒരു നാളുമാ നീല വിരിമാറില്‍ ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
കൃഷ്ണാ നീയെന്നെയറിയില്ല...

പോരു വസന്തമായ്‌ പോരു വസന്തമായ്‌
നിന്‍റെ കുഴല്‍ പോരു വസന്തമായ്‌ എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍വച്ചാത്മാവ് കൂടിയര്‍ചിച്ചു
കൃഷ്ണാ നീയെന്നെയറിയില്ല...

കരയുന്നു ഗോകുലം മുഴുവനും
കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
പുല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍ ക്രൂരനക്രൂരനെത്തിയിങ്ങത്രേ
ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
രഥചക്രഘോഷം കുളമ്പൊച്ച
രഥചക്രഘോഷം കുളമ്പൊച്ച ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം
നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
കരയുന്നു കൈ നീട്ടി ഗോപിമാർ
കേണു നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍
തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ
അവരെ തിരിഞ്ഞു നോക്കുന്നു

ഒരു ശിലാബിംബമായ്‌ മാറി ഞാന്‍
മിണ്ടാതെ കരയാതനങ്ങാതിരിക്കെ
അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍
ഒരു മാത്ര നില്‍ക്കുന്നു
കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു
കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു

കൃഷ്ണാ നീയറിയുമോ എന്നെ...
കൃഷ്ണാ നീയറിയുമോ എന്നെ...
നീയറിയുമോ എന്നെ...

Hey Krishna... Malayalam Movie Nivedyam Song Lyrics

 ഹേ കൃഷ്ണ ഗോപീ കൃഷ്ണ യദുമുരളി ഗായക...
ഹേ കൃഷ്ണ മധുര നാഥാ പ്രജയുവതി വല്ലഭ
ഞാനീ നടയില്‍ ഉരുഗുമ്പോഴും
ചിരി തൂകി നില്പതെന്തു നീ കണ്ണാ...

ഹേ കൃഷ്ണ ഗോപീ കൃഷ്ണ യദുമുരളി ഗായക...
ഹേ കൃഷ്ണ മധുര നാഥാ പ്രജയുവതി വല്ലഭ

മിഴിനീരു ചാലിച്ച ഹരിചന്ദനം
ദുരിതങ്ങള്‍ ഇതളാര്‍ന്ന തുളസി വനം
പരിതാഭ കര്‍പ്പൂര ദീപാരതി
പരിപൂര്‍ണ സങ്കല്പ മന്ത്രാഹുതി
എന്‍റെ ജന്മമൊരു നൈവേദ്യം ആയില്ലയോ...
രാഗ സാന്ദ്രമെന്‍ ഹൃദയ സന്ധ്യകള്‍ നീയറിഞ്ഞതല്ലോ
പ്രണയ തീരമെവിടെ
നിന്‍ പ്രിയവസന്തമെവിടെ
കണ്ണാ ഇനിയുമെന്റെ സങ്കടങ്ങള്‍ കേള്‍ക്കില്ലേ
ഹേ കൃഷ്ണ ഗോപീ കൃഷ്ണ യദുമുരളി ഗായക...
ഹേ കൃഷ്ണ മധുര നാഥാ പ്രജയുവതി വല്ലഭ

വിരഹാര്‍ദ്രരാധ വിലാപങ്ങള്‍ നീ
വനരോദനംപോല്‍ രസിചില്ലയോ
പകല്‍പോലെ അറിയുന്ന സത്യങ്ങളെ
പകല്‍പോലും അറിയാതെ മായ്ചില്ലയോ
പാഞ്ചജന്യമൊരു ജലശംഖം ആയില്ജയോ
കപടനാടകം നടനമാടി നീ പരിഹസിച്ചതാരെ
അഭയം എവിടെ എവിടെ നിന്‍ വിശ്വരൂപം എവിടെ
കണ്ണാ നീയുമിന്നു ഹൃദയശൂന്യ  തടശിലയോ

ഹേ കൃഷ്ണ  ഗോപികൃഷ്ണ യദുമുരളി ഗായക
ഹേ  കൃഷ്ണ മധുരാനാഥാ പ്രജയുവതി വല്ലഭ
ഞാനീ  നടയില്‍  ഉരുകുമ്പോഴും
ചിരിതൂകി നില്പതെന്ത് നീ കണ്ണാ
ഹേ കൃഷ്ണാ കൃഷ്ണാ..........