Pages
▼
സ്വപ്നം
"നിങ്ങള്‍ സ്വപ്നം കാണു." പറയുന്നതില്‍ യാതൊരു കഥയുമില്ല.
കാരണം.
ഇപ്പോഴത്തെ തിരക്കിനിടയില്‍ സ്വപ്നം കാണാന്‍ സമയമില്ല.
രാത്രിയില്‍ പോലും തിരക്കാണ്.
ഇനി സ്വപ്നം കാണാമെന്നു വിചാരിച്ചാല്‍...
സ്വപ്നം കണ്ടിരുന്നാല്‍ ഒരു പണിയും നടക്കില്ല.
എന്നാല്‍, സ്വപ്നം കാണാതെയും, സ്വപ്നത്തില്‍പോലും കാണാത്തതുമായ എന്തെല്ലാം കാര്യങ്ങള്‍ ഈ ലോകത്ത് നടക്കുന്നു..
തിരക്ക്
ആര്‍ക്കും ഒരു കാര്യത്തിനും സമയമില്ല... തിരക്കാണ്...
ഒരു കാര്യത്തിനും ശ്രദ്ധയില്ല... തിരക്കാണ്...
എല്ലാ കാര്യത്തിനും വേണ്ടി നെട്ടോട്ടമോടുകയാണ്...
എല്ലാ തിരക്കിനിടയിലും ഒരു കാര്യം ശ്രദ്ധിക്കുന്നുണ്ട്...
"ഭയങ്കര തിരക്കാണ്"...
ഒരു കാര്യത്തിനും ശ്രദ്ധയില്ല... തിരക്കാണ്...
എല്ലാ കാര്യത്തിനും വേണ്ടി നെട്ടോട്ടമോടുകയാണ്...
എല്ലാ തിരക്കിനിടയിലും ഒരു കാര്യം ശ്രദ്ധിക്കുന്നുണ്ട്...
"ഭയങ്കര തിരക്കാണ്"...
വെജിറ്റെറിയന്‍ പുഴു
ഓഫീസ് കാബിനില്‍ വന്നിരുന്നപ്പോഴാണ് എന്തോ ഒരു മണം. എന്തായിത്! പേരക്കയുടെ മണം ആണല്ലോ. നോക്കുമ്പോള്‍ ദേ കിടക്കുന്നു ഒരു കൂട് നിറയെ പേരക്ക. രണ്ടു ദിവസം മുന്പ് വച്ചതാ മറന്നു എടുക്കാന്‍. കുറെയെണ്ണം ചീഞ്ഞു തുടങ്ങിയിരുന്നു. എന്തായാലും കളയണ്ട... ഓഫീസിലുള്ള എല്ലാവര്ക്കും കൊടുത്തു ഓരോ പേരക്ക. പേരക്ക കഴിക്കുന്നതിനിടയില്‍ ഒരു ശബ്ദം "പേരയ്ക്കയില്‍ പുഴു". എല്ലാവരും പരസ്പരം നോക്കി പിന്നെ എന്‍റെ മുഖത്തേക്കും. യാതൊരു ചമ്മലും ഇല്ലാതെ ഞാന്‍ പറഞ്ഞു "പേരയ്ക്കയില്‍ നിന്നും കിട്ടിയതല്ലേ വെജിറ്റെറിയന്‍ പുഴുവയിരിക്കും. പേടിക്കേണ്ട കഴിച്ചോളൂ..."
അറിവും ശൂന്യതയും
അറിവെന്നാല്‍ കുപ്പിയില്‍ വെള്ളം നിറക്കുന്നത് പോലെയാണ്. നിറയുന്തോറും ശൂന്യത ഇല്ലാതാകുന്നു. എന്നാല്‍ മനുഷ്യനാകട്ടെ ഒടുവില്‍ ശൂന്യതയില്‍ തന്നെ വന്നു അലിഞ്ഞു ചേരുന്നു.
നായയും കടലും
നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കു. നമ്മള്‍ നായയെ നോക്കി ഇങ്ങനെ പറയുമ്പോള്‍, നായ കുടിക്കുന്നതും നോക്കി നില്‍ക്കുന്ന നമ്മളെ നോക്കി നായ എന്തായിരിക്കും പറയുന്നത്?